Uppum Mulakum: ഇത്രനാളും സീരിയലിൽ ഒരു ഡയലോഗ് പോലും പറയാതെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ കുഞ്ഞുതാരമാണ് ബേബി അമേയ എന്ന പാറുക്കുട്ടി. എന്നാൽ ഇപ്പോൾ കഥയാകെ മാറി. പാറുക്കുട്ടിയുടെ പാട്ടും സംസാരവുമൊക്കെയാണ് ഇപ്പോൾ ഉപ്പും മുളകും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. കിട്ടിയ ചാൻസിലൊക്കെ പാറുക്കുട്ടിയുടെ പാട്ടും കുസൃതിയുമെല്ലാം ഉപ്പും മുളകിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നത്.
പാറുക്കുട്ടിയുടെ കുസൃതികൾ നിറയുന്ന പുതിയൊരു എപ്പിസോഡാണ് ഇപ്പോൾ ഫാൻസ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും വൈറലായി കൊണ്ടിരിക്കുന്നത്. ബാലുവിന്റെ സ്ക്രൂ ഡ്രൈവറും പണിയായുധങ്ങളും കാണാതെ പോവുമ്പോൾ നടത്തുന്ന തിരച്ചിൽ ചെന്നവസാനിക്കുന്നത് പാറുക്കുട്ടിയിലാണ്. പിടിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കിട്ടിയതും കയ്യിലെടുത്തു വീടുവിട്ടിറങ്ങുന്ന പാറുക്കുട്ടിയുടെ രസകരമായ അഭിനയമാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.
തന്നെ കൂട്ടാതെ സൈക്കിളോടിക്കാൻ പോയ കേശുവിനെയും ശിവാനിയേയും പാറുക്കുട്ടി ചോദ്യം ചോദിക്കുന്ന ഒരു വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
ബാലുവും നീലുവും പാറമട വീട്ടിലെ മറ്റു അംഗങ്ങളുമൊക്കെ പാറുക്കുട്ടിയെ കൊണ്ട് പാട്ടുപാടിക്കുന്ന ഒരു വീഡിയോയും ഏറെ വൈറലായിരുന്നു. എല്ലാവർക്കും പാറുക്കുട്ടിയുടെ പാട്ടു മതി. എന്നാൽ പാട്ടുപാടാൻ തുടങ്ങിയത് പണിയായോ എന്ന മട്ടിലിരിപ്പാണ് പാറുക്കുട്ടി.
ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി എത്തിയ ബേബി അമേയ ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളിൽ ഇടംപിടിച്ചത്. പാറുവിന്റെ വളർച്ച കൃത്യമായും പ്രേക്ഷകരും കണ്ടുകൊണ്ടിരിക്കുകയാണ്. അത്യാവശ്യം ഡയലോഗുകളും പാട്ടുമൊക്കെയായി പാറമട വീട്ടിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കുകയാണ് പാറുക്കുട്ടി.
Read more: Uppum Mulakum: ‘പണി പാളി’ ഗാനവുമായി പാറുക്കുട്ടി; വീഡിയോ
Read more: Uppum Mulakum: ഐ മിസ് യൂ പാറുക്കൂട്ടി; നീലു പറയുന്നു
സീരിയലിൽ പാറുവിനെ ചോട്ടനും ചേച്ചിയുമായി അഭിനയിക്കുന്ന ശിവാനിക്കും അൽസാബിത്തിനുമൊപ്പമിരുന്നാണ് പാറു തന്റെ ഓണ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു വീഡിയോയും വൈറലായിരുന്നു. ഉപ്പും മുളകും സീരിയൽ സെറ്റിലെ താരത്തിന്റെ രണ്ടാം ഓണമാണിത്, ജീവിതത്തിലെയും. ഓണ വിശേഷങ്ങൾക്കൊപ്പം തന്റെ വീട്ടിലെ വിശേഷങ്ങളും ആരാധകരുമായി പാറു പങ്കുവച്ചു. അടുത്തിടെയാണ് പാറുവിന്ഒരു കുഞ്ഞനിയൻ കൂടി ജനിക്കുന്നത്.
ഓണപ്പാട്ട് പാടിയും, ഊഞ്ഞാലിന്റെയും സദ്യയുടെയും വിശേഷങ്ങൾ പങ്കുവച്ചും സീരിയലിലേതുപോലെ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ പാറുവിന് സാധിച്ചു. ഓണം സ്‌പെഷ്യൽ എപ്പിസോഡിലും താരമായത് പാറുക്കുട്ടിയായിരുന്നു. പ്രധാന താരങ്ങൾക്കൊപ്പം ചേർന്ന് നൃത്തം ചെയ്തും പാട്ടു പാടിയുമെല്ലാം മിനി സ്ക്രീനിലും താരം കയ്യടി നേടി.