നീലുവമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ശിവാനി

“നിങ്ങളെ മിസ്സ് ചെയ്യുന്നു ഇഷാമ്മേ…” ശിവാനി കുറിക്കുന്നു

Nisha Sarangh birthday, uppum mulakum, Neelu, Nisha Sarangh, Nisha Sarangh video, Nisha Sarangh cooking video, uppum mulakum series, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും, ഉപ്പും മുളകും നീലു, ഉപ്പും മുളകും നിഷ സാരംഗ്

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നിഷ സാരംഗ്. ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ നീലു എന്ന കഥാപാത്രത്തിന് മലയാളക്കര നൽകിയ സ്വീകാര്യത ഏറെയാണ്. ഏത് ആൾക്കൂട്ടത്തിനു നടുവിലും തനിക്കു നേരെ നീളുന്ന നീലൂ എന്ന വിളി നിഷയ്ക്കും സുപരിചിതയാണ്. ഇന്ന് നിഷയുടെ ജന്മദിനത്തിൽ ഓൺ സ്ക്രീൻ മകൾ ശിവാനി പങ്കുവച്ച ആശംസ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“എന്റെ രണ്ടാമത്തെ അമ്മയ്ക്ക് ജന്മദിനാശംസകൾ. പിറന്നാളാശംസകൾ ഇഷാമ്മ. നിങ്ങളെ മിസ്സ് ചെയ്യുന്നു,” എന്നാണ് ശിവാനി കുറിക്കുന്നത്.

അഞ്ചുവർഷത്തോളം ഒരു കുടുംബം പോലെ ജീവിച്ച ‘ഉപ്പും മുളകും’ താരങ്ങൾ തമ്മിൽ ഏറെ അടുപ്പമാണ് ഉള്ളത്. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലുമായി തനിക്ക് ഏഴു കുട്ടികളാണ് ഉള്ളതെന്നാണ് നിഷ അഭിമുഖങ്ങളിൽ പറയാറുള്ളത്. നിഷയുടെ മൂത്തമകൾ രേവതി മുതൽ ‘ഉപ്പും മുളകി’ൽ ഏറ്റവും ഇളയ മകളായി അഭിനയിക്കുന്ന മൂന്നു വയസ്സുകാരി പാറുക്കുട്ടി വരെ സ്നേഹത്തോടെ അമ്മേ എന്നാണ് നിഷയെ വിളിക്കുന്നത്.

Read more: ഇതെന്റെ സ്പെഷൽ പേസ്റ്റി ചിക്കൻ; പാചക പരീക്ഷണവുമായി നിഷ സാരംഗ്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum neelu nisha sarangh birthday shivani menon wish

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com