scorecardresearch
Latest News

Uppum Mulakum: ഒടുവിൽ മുടിയന്റെ മുടി സ്ട്രെയിറ്റന്‍ ചെയ്തപ്പോൾ; വീഡിയോ കാണാം

Uppum Mulakum: ഹാർലി ക്വീനും ജോക്കറും ആയാണ് ഇരുവരുടെയും വേഷപ്പകർച്ച

Uppum Mulakum: ഒടുവിൽ മുടിയന്റെ മുടി സ്ട്രെയിറ്റന്‍ ചെയ്തപ്പോൾ; വീഡിയോ കാണാം

‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുള്ള താരങ്ങളാണ് റിഷി എസ് കുമാറും ശിവാനി മേനോനും. മുടിയൻ എന്നും വിഷ്ണുവെന്നും പേരുള്ള കഥാപാത്രമായി റിഷി എത്തുമ്പോൾ വിഷ്ണുവിന്‍റെ സഹോദരിയുടെ കഥാപാത്രത്തെയാണ് സീരിയലിൽ ശിവാനി അവതരിപ്പിക്കുന്നത്. സീരിയലിന് അപ്പുറവും ഏറെ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്​ ഇരുവരും. ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളും പ്രാങ്കുകളുമൊക്കെയായി ഇരുവരും യൂട്യൂബ് ചാനലിലും സജീവമാണ്.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു പുതിയ ഫോട്ടോ ഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഹാർലി ക്വീനും ജോക്കറും ആയാണ് ഇരുവരുടെയും വേഷപ്പകർച്ച. മേക്ക് ഓവറിന്റെ വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്.

Read more: Uppum Mulakum: മുടിയന്റെ മനസ്സു കീഴടക്കിയ മായാമോഹിനിയിതാ ; ചിത്രങ്ങൾ

 

View this post on Instagram

 

Harlequin With Joker https://youtu.be/4b4WGsXsFiU

A post shared by SHIVANI MENON (@anandmputhoor) on

അടുത്തിടെ ഒരു ലൈഫ്‌സ്റ്റൈൽ സ്വാപിങ് വീഡിയോയും ഇരുവരും ഷെയർ ചെയ്തിരുന്നു. ‘മുടിയൻ ശിവാനിയും ശിവാനി മുടിയനുമായി ഒരു ദിവസം ചെലവഴിക്കുക’ എന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. തുടർന്നുണ്ടായ രസകരമായ കാഴ്ചകളാണ് വീഡിയോയിൽ പങ്കുവയ്ക്കുന്നത്. റിഷിയുടെ ലൈഫ് സ്റ്റൈൽ അനുകരിക്കാൻ പോയ ശിവാനിയെ സംബന്ധിച്ച് രാജകീയമായ ദിവസമായിരുന്നു അത്. പണിയൊന്നും ചെയ്യാതെ ഇഷ്ടം പോലെ ഭക്ഷണം കഴിച്ച് യൂട്യൂബ് വീഡിയോ കണ്ട് ആസ്വദിച്ചു തന്നെ ശിവാനി ദിവസം ചെലവഴിച്ചു.

Read More: സഹോദരന്റെ കല്യാണവേദിയിൽ താരമായി നവ്യ; ചിത്രങ്ങൾ

എന്നാൽ മുടിയന്റെ കാര്യം അത്ര എളുപ്പമായിരുന്നില്ല. ആരോഗ്യകരമായ ജീവിതരീതിയും പ്രകൃതിദത്തവുമായ ഭക്ഷണം ശീലിക്കുകയും ചെയ്യുന്ന ശിവാനിയുടെ ലൈഫ്സ്റ്റൈൽ മുടിയന് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു.

ഏതായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിംഗിൽ മൂന്നാം സ്ഥാനത്താണ് വീഡിയോ ഇപ്പോൾ. “അപ്പുറത്ത് ശിവാനിക്ക് ബുൾ സൈ, പോപ്കോൺ, ജ്യൂസ്… ഇപ്പുറത്ത് മുടിയന് കറുകപ്പുല്ല്, ചൊറിയണം, ശീർഷാസാനം”, എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്.

Read more: Uppum Mulakum: വഴക്ക് പറഞ്ഞാൽ കിട്ടിയതും കയ്യിലെടുത്ത് ഇറങ്ങിയൊരു പോക്കാണ്; പാറുക്കുട്ടിയുടെ വീഡിയോ വൈറലാവുന്നു

സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ  ഒന്നാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും.’ വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക.

Read More: കുട്ടിക്കുറുമ്പുകൾക്ക് കൂട്ടായി ഒരു ചേച്ചി; കുഞ്ഞനിയനൊപ്പം മീനാക്ഷി

Uppum Mulakum Flowers TV Latest Episode

കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്‌പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്. അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്പോഴും കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെയും നീലുവിന്റെയും വലിയ കുടുംബത്തെ മലയാളികൾ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർക്കുന്നത്.

Read more: Uppum Mulakum: ‘ഉപ്പും മുളകും’ പാകത്തിന്; എഴുത്തു വിശേഷങ്ങളുമായി സുരേഷ് ബാബു

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Uppum mulakum mudiyan rishi shivani doing harley quinn joker makeover video photos