Latest News

Uppum Mulakum: ലച്ചുവിന് കല്യാണം; നെഞ്ച് തകര്‍ന്ന് ആരാധകര്‍, മുടക്കാന്‍ ഒരുങ്ങി മുടിയന്‍

ലെച്ചുവിന്റെ ആരാധകര്‍ സ്‌ക്രിപ്റ്റ് മാറ്റിയെഴുതണം എന്ന് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Uppum Mulakum:  ഉപ്പും മുളകിലെ ലെച്ചുവിന്റെ ആരാധകരുടെ ഹൃദയം തകര്‍ത്ത് പുതിയ സംഭവ വികാസങ്ങള്‍. കഴിഞ്ഞ ദിവസം പറഞ്ഞത് പോലെ പുതിയ കഥാപാത്രമാണ് ബാലുവിന്റേയും നീലുവിന്റേയും വീട്ടിലെ പുതിയ രംഗങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നീലുവിന്റെ സഹോദരന്റെ മകനാണ് കിച്ചു എന്ന ഗൗതം.

വെറുമൊരു പുതിയ കഥാപാത്രമല്ല കിച്ചു. അവന്‍ വരുന്നത് ലെച്ചുവിനെ വിവാഹം കഴിക്കാനാണ്. ലെച്ചുവും കിച്ചുവും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരിക്കുകയാണ് നീലു. നേരത്തെ തന്നെ കിച്ചുവിനോട് ദേഷ്യമുള്ള മുടിയന്‍ കല്യാണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ആരും ഗൗനിക്കുന്നില്ല. ലെച്ചുവും കിച്ചുവും ഫോണ്‍ വിളികളുമായി അടുക്കുകയാണ്.

Read More: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനിലാണ്, ലെച്ചു ഹാപ്പിയാണ്
ലെച്ചുവിന് കല്യാണത്തിനുള്ള സമയമായിട്ടില്ലെന്നും അവള്‍ പഠിക്കട്ടെയെന്നുമാണ് മുടിയന്റെ വാദം. ഇതിന് കേശുവിന്റെ പിന്തുണയുമുണ്ട്. ലെച്ചുവിന് പിന്തുണയുമായി ശിവാനിയുമെത്തിയിട്ടുണ്ട്. മറുവശത്ത് കല്യാണം ഉറപ്പിച്ച മട്ടില്‍ തന്നെയാണ് നീലു.

പരമ്പരയിലെ പുതിയ വഴിത്തിരിവ് പക്ഷെ ആരാധകരുടെ ഹൃദയത്തിലാണ് കൊണ്ടിരിക്കുന്നത്. ലെച്ചുവിന്റെ ആരാധകര്‍ സ്‌ക്രിപ്റ്റ് മാറ്റിയെഴുതണം എന്ന് ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum lechu to get married302177

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express