Uppum Mulakum Latest Episode: ജനിച്ചു നാലാം മാസം മുതൽ ക്യാമറയ്ക്ക് മുന്നിലെത്തി രണ്ടു വയസ്സ് ആവുമ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച ബാലതാരമാണ് ബേബി അമേയ എന്ന പാറുക്കുട്ടി. ഇത്രനാളും സീരിയലിൽ ഒരു ഡയലോഗ് പോലും പറയാതെ തന്നെ ആരാധകരുടെ ഇഷ്ടം കവരാൻ ഈ കുഞ്ഞുതാരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്, പാറുക്കുട്ടി ശരിക്കും സ്മാർട്ട് കുട്ടിയായി മാറിയിരിക്കുകയാണ്. പാട്ടു പാടിയും ഡയലോഗുകൾ പറഞ്ഞും കുറുമ്പുകാട്ടിയുമൊക്കെ പാറുക്കുട്ടി തകർക്കുകയാണ്.

Read more: Uppum Mulakum: ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായി ജൂഹി രുസ്തഗി, പുതിയ ചിത്രങ്ങൾ

ലൊക്കേഷനിലെയും കുറുമ്പിയാണ് പാറുക്കുട്ടി. പാറുക്കുട്ടിയുടെ കളിചിരി തമാശകളും സംസാരവുമൊക്കെ ഉപ്പും മുളകും ടീമിനും അവരുടെ ജീവിതത്തിന്റെ ഭാഗമാണിപ്പോൾ. ഡയലോഗുകളൊക്കെ മണിമണിയായി പറയാനും കൊടുക്കുന്ന സീനുകൾ ഭംഗിയായി അവതരിപ്പിക്കാനുമൊക്കെ പാറുക്കുട്ടി ഇപ്പോൾ മുന്നിലാണ്. പുതിയ എപ്പിസോഡുകളിൽ ഒന്നിൽ നിന്നുള്ള പാറുവിന്റെ അഭിനയമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബാലുവിനെ അന്വേഷിച്ച് വീട്ടിൽ വരുന്ന പയ്യൻമാരെ എന്തിനാണ്, എന്ത് ജോലിയ്ക്കാണ് തുടങ്ങി നിരവധി ചോദ്യങ്ങളോടെയാണ് പാറുക്കുട്ടി വരവേൽക്കുന്നത്.

Read more: Uppum Mulakum: മുടിയന്റെ മനസ്സു കീഴടക്കിയ മായാമോഹിനി ഇതാ ; ചിത്രങ്ങൾ

അടുത്തിടെ മുടിയന്റെ പിറന്നാൾ എപ്പിസോഡിൽ നിന്നുള്ള പാറുക്കുട്ടിയുടെ ചിത്രങ്ങളും വൈറലായിരുന്നു. ഒരു ചെടിയ്ക്കു താഴെ മുടിയന്റെ മുഖത്തിന്റെ ഒരു വലിയ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ്. ചെടിയുടെ ഇലകൾ കട്ടൗട്ടിനു മുകളിൽ തണൽവിരിച്ച് നിൽക്കുകയാണ്. ഇതിനു മുന്നിൽ നിന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയാണ് പാറുക്കുട്ടി. ഒപ്പം ഋഷിയും ശിവാനിയുമെല്ലാം ഉണ്ട്.

Read more: Uppum Mulakum: വഴക്ക് പറഞ്ഞാൽ കിട്ടിയതും കയ്യിലെടുത്ത് ഇറങ്ങിയൊരു പോക്കാണ്; പാറുക്കുട്ടിയുടെ വീഡിയോ വൈറലാവുന്നു

പാറുക്കുട്ടിയുടെ കുസൃതികൾ നിറയുന്ന പുതിയ എപ്പിസോഡുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാലുവിന്റെ സ്ക്രൂ ഡ്രൈവറും പണിയായുധങ്ങളും കാണാതെ പോവുമ്പോൾ നടത്തുന്ന തിരച്ചിൽ ചെന്നവസാനിക്കുന്നത് പാറുക്കുട്ടിയിലാണ്. പിടിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കിട്ടിയതും കയ്യിലെടുത്തു വീടുവിട്ടിറങ്ങുന്ന പാറുക്കുട്ടിയുടെ രസകരമായ അഭിനയമാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.

തന്നെ കൂട്ടാതെ സൈക്കിളോടിക്കാൻ പോയ കേശുവിനെയും ശിവാനിയേയും പാറുക്കുട്ടി ചോദ്യം ചോദിക്കുന്ന ഒരു വീഡിയോയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

ബാലുവും നീലുവും പാറമട വീട്ടിലെ മറ്റു അംഗങ്ങളുമൊക്കെ പാറുക്കുട്ടിയെ കൊണ്ട് പാട്ടുപാടിക്കുന്ന ഒരു വീഡിയോയും ഏറെ വൈറലായിരുന്നു. എല്ലാവർക്കും പാറുക്കുട്ടിയുടെ പാട്ടു മതി. എന്നാൽ പാട്ടുപാടാൻ തുടങ്ങിയത് പണിയായോ എന്ന മട്ടിലിരിപ്പാണ് പാറുക്കുട്ടി.

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി എത്തിയ ബേബി അമേയ ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളിൽ ഇടംപിടിച്ചത്. പാറുവിന്റെ വളർച്ച കൃത്യമായും പ്രേക്ഷകരും കണ്ടുകൊണ്ടിരിക്കുകയാണ്. അത്യാവശ്യം ഡയലോഗുകളും പാട്ടുമൊക്കെയായി പാറമട വീട്ടിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കുകയാണ് പാറുക്കുട്ടി.

Read more: Uppum Mulakum: ‘പണി പാളി’ ഗാനവുമായി പാറുക്കുട്ടി; വീഡിയോ

 

View this post on Instagram

 

പാറുക്കുട്ടി #Parukutty #UppumMulakum #BabyAmeya #panipaalidancechallenge ©️Copyright owned by respective creators FOLLOW US : @virtualmediaentertainments USE : #virtualmediaentertainmentsSUBSCRIBE TO OUR YOUTUBE CHANNEL FOR WEEK FEATURING LIKE US ON FACEBOOK(VIRTUALMEDIA ENTERTAINMENTS) #mallugram #mallus #imalayali #kattankappi #godsowncountry #kochi #dubsmashmalayalam #malayalamdubsmash #keralagram #mallureposts #catchupmedia #malayalam #malayalamcinema #malayalamcomedy #malayalammusically #tiktok #malluwood #keralagallery #keralatalents #keralagram #keralaattraction #keralatourism #kerala360 #keraladiaries #keralavibes

A post shared by Virtualmedia Entertainments™ (@virtualmediaentertainments) on

Read more: Uppum Mulakum: ഐ മിസ് യൂ പാറുക്കൂട്ടി; നീലു പറയുന്നു

സീരിയലിൽ പാറുവിനെ ചോട്ടനും ചേച്ചിയുമായി അഭിനയിക്കുന്ന ശിവാനിക്കും അൽസാബിത്തിനുമൊപ്പമിരുന്നാണ് പാറു തന്റെ ഓണ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു വീഡിയോയും വൈറലായിരുന്നു. ഉപ്പും മുളകും സീരിയൽ സെറ്റിലെ താരത്തിന്റെ രണ്ടാം ഓണമാണിത്, ജീവിതത്തിലെയും. ഓണ വിശേഷങ്ങൾക്കൊപ്പം തന്റെ വീട്ടിലെ വിശേഷങ്ങളും ആരാധകരുമായി പാറു പങ്കുവച്ചു. അടുത്തിടെയാണ് പാറുവിന്ഒരു കുഞ്ഞനിയൻ കൂടി ജനിക്കുന്നത്.

ഓണപ്പാട്ട് പാടിയും, ഊഞ്ഞാലിന്റെയും സദ്യയുടെയും വിശേഷങ്ങൾ പങ്കുവച്ചും സീരിയലിലേതുപോലെ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ പാറുവിന് സാധിച്ചു. ഓണം സ്‌പെഷ്യൽ എപ്പിസോഡിലും താരമായത് പാറുക്കുട്ടിയായിരുന്നു. പ്രധാന താരങ്ങൾക്കൊപ്പം ചേർന്ന് നൃത്തം ചെയ്തും പാട്ടു പാടിയുമെല്ലാം മിനി സ്ക്രീനിലും താരം കയ്യടി നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook