Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

Uppum Mulakum: യോഗാനന്ദ കുട്ടൻപിള്ള സ്വാമിയുടെ മകൾ രണ്ടും കൽപ്പിച്ചാണ്!

Uppum Mulakum: വ്യായാമത്തിലും ആരോഗ്യത്തിലുമെല്ലാം അതീവ ശ്രദ്ധാലുവായ നീലുവിന് മുന്നിൽ പിടിച്ചു നിൽക്കാൻ പെടാപാട് പെടുകയാണ് ബാലു

Uppum mulakum,Uppum mulakum neelu, uppum mulakum latest episode

Uppum Mulakum: മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നിഷ സാരംഗ്. ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ നീലു എന്ന കഥാപാത്രത്തിന് മലയാളക്കര നൽകിയ സ്വീകാര്യത ഏറെയാണ്. ഏത് ആൾക്കൂട്ടത്തിനു നടുവിലും തനിക്കു നേരെ നീളുന്ന നീലൂ എന്ന വിളി നിഷയ്ക്കും സുപരിചിതയാണ്. നിഷയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.

Read more: Uppum Mulakum: പാടി പാടി പാറുക്കുട്ടി ടോപ് സിംഗർ വേദിയിലുമെത്തി; വീഡിയോ കാണാം

ഇപ്പോഴിതാ, ഉപ്പും മുളകിന്റെ ഏറ്റവും പുതിയ എപ്പിസോഡിലെ നിഷയുടെ പ്രകടനമാണ് കാഴ്ചക്കാരുടെ ശ്രദ്ധ കവരുന്നത്. ആരോഗ്യകാര്യത്തിലും വ്യായാമത്തിലുമെല്ലാം ഏറെ ശ്രദ്ധ കാണിക്കുന്ന നീലുവിനെയാണ് പുതിയ എപ്പിസോഡിൽ കാണാൻ കഴിയുക. രാവിലെ എണീറ്റുള്ള ഓട്ടവും വർക്ക് ഔട്ടും യോഗയും മെഡിറ്റേഷനും ഹെൽത്തി ഫുഡ് ഡയറ്റുമൊക്കെ പിൻതുടരുന്ന നീലുവിന് മുന്നിൽ പിടിച്ചു നിൽക്കാൻ പാടുപെടുകയാണ് ബാലു. രസകരമായ ഈ എപ്പിസോഡ് യൂട്യൂബ് ട്രെൻഡിംഗിലും ഇടം പിടിച്ചുകഴിഞ്ഞു.

സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ  ഒന്നാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും.’ വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക.

Read Here: Uppum Mulakum: എന്തിനും ഏതിനും നീലുവമ്മയ്ക്ക് കൂട്ടായി പാറുക്കുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Uppum Mulakum Flowers TV Latest Episode

കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്‌പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്. അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്പോഴും കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെയും നീലുവിന്റെയും വലിയ കുടുംബത്തെ മലയാളികൾ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർക്കുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum latest episode neelu nisha sarangh performance video

Next Story
Uppum Mulakum: പാടി പാടി പാറുക്കുട്ടി ടോപ് സിംഗർ വേദിയിലുമെത്തി; വീഡിയോUppum mulakum parukkutty, parukutty video, parukutty Flowers Top Singer 2, parukutty top singer 2, uppum mulakum team top singer 2, parukutty panipaali song
The moderation of comments is automated and not cleared manually by malayalam.indianexpress.com