Uppum Mulakum Latest Episode: മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നിഷ സാരംഗ്. ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ നീലു എന്ന കഥാപാത്രത്തിന് മലയാളക്കര നൽകിയ സ്വീകാര്യത ഏറെയാണ്. ഏത് ആൾക്കൂട്ടത്തിനു നടുവിലും തനിക്കു നേരെ നീളുന്ന നീലൂ എന്ന വിളി നിഷയ്ക്കും സുപരിചിതയാണ്. നിഷയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്.

കഴിഞ്ഞ എപ്പിസോഡിലെ നീലുവിന്റെ പ്രകടനമാണ് ഇപ്പോൾ ഉപ്പും മുളകും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നത്. പതിവു തമാശകളിൽ നിന്നും അൽപ്പം വ്യത്യസ്തമായി കണ്ണു നനയിപ്പിക്കുന്ന എപ്പിസോഡ് ആയിരുന്നു ഇന്നലെ സംപ്രേഷണം ചെയ്തത്. ലോക്ക്ഡൗൺ പ്രതിസന്ധിയുടെ ഭാഗമായി സാലറി കട്ട് വന്നപ്പോൾ അതിനെ മറികടക്കാനുള്ള നീലുവിന്റെ ശ്രമങ്ങളാണ് എപ്പിസോഡിന്റെ കഥാതന്തു.

Read more: അഞ്ച് വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച രഹസ്യം; വീഡിയോ

സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ  ഒന്നാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും.’ വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക.

Read Here: Uppum Mulakum: എന്തിനും ഏതിനും നീലുവമ്മയ്ക്ക് കൂട്ടായി പാറുക്കുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Uppum Mulakum Flowers TV Latest Episode

കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്‌പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്. അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്പോഴും കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെയും നീലുവിന്റെയും വലിയ കുടുംബത്തെ മലയാളികൾ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർക്കുന്നത്.

Read more: Uppum Mulakum: ‘ഉപ്പും മുളകും’ പാകത്തിന്; എഴുത്തു വിശേഷങ്ങളുമായി സുരേഷ് ബാബു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook