scorecardresearch

ഇതെന്റെ സ്പെഷൽ പേസ്റ്റി ചിക്കൻ; പാചക പരീക്ഷണവുമായി നിഷ സാരംഗ്

പാചകത്തിലും ഏറെ താൽപ്പര്യമുള്ള നിഷ ഒരു പുതിയ വിഭവം പരിചയപ്പെടുത്തുകയാണ് വീഡിയോയിൽ

പാചകത്തിലും ഏറെ താൽപ്പര്യമുള്ള നിഷ ഒരു പുതിയ വിഭവം പരിചയപ്പെടുത്തുകയാണ് വീഡിയോയിൽ

author-image
Entertainment Desk
New Update
uppum mulakum, Neelu, Nisha Sarangh, Nisha Sarangh video, Nisha Sarangh cooking video, uppum mulakum series, uppum mulakum video, uppum mulakum latest episode, uppum mulagum

Uppum Mulakum: മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് നിഷ സാരംഗ്. 'ഉപ്പും മുളകും' എന്ന പരമ്പരയിലെ നീലു എന്ന കഥാപാത്രത്തിന് മലയാളക്കര നൽകിയ സ്വീകാര്യത ഏറെയാണ്. ഏത് ആൾക്കൂട്ടത്തിനു നടുവിലും തനിക്കു നേരെ നീളുന്ന നീലൂ എന്ന വിളി നിഷയ്ക്കും സുപരിചിതയാണ്. നിഷയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്. ഇപ്പോഴിതാ, നിഷ സാരംഗിന്റെ ഒരു കുക്കിംഗ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

Advertisment

പാചകത്തിലും ഏറെ താൽപ്പര്യമുള്ള നിഷ താൻ തന്നെ സ്വയം പരീക്ഷിച്ചു കണ്ടെത്തിയ ഒരു വിഭവം പരിചയപ്പെടുത്തുകയാണ്. മൺചട്ടിയിലാണ് കുക്കിംഗ്. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് തുടങ്ങി തക്കാളിയടക്കം എല്ലാം പേസ്റ്റാക്കിയാണ് ചിക്കനിൽ ചേർക്കുന്നത്.​ അതിനാൽ തന്നെ തന്റെ പ്രത്യേക സ്പെഷൽ ഡിഷിന് പേസ്റ്റി ചിക്കൻ എന്നാണ് നിഷ പേരു നൽകുന്നത്.

Read Here: Uppum Mulakum: എന്തിനും ഏതിനും നീലുവമ്മയ്ക്ക് കൂട്ടായി പാറുക്കുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Uppum Mulakum Flowers TV Latest Episode

സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ  ഒന്നാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'ഉപ്പും മുളകും.' വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും 'ഉപ്പും മുളകി'നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ 'ഉപ്പും മുളകും' കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക.

Advertisment

കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന 'ഉപ്പും മുളകി'ന്റെ ആ യുഎസ്‌പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് 'ഉപ്പും മുളകി'ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്. അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്പോഴും കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെയും നീലുവിന്റെയും വലിയ കുടുംബത്തെ മലയാളികൾ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർക്കുന്നത്.

Uppum Mulakum Serial Artist Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: