Uppum Mulakum: സീരിയലുകളെ കുറിച്ച് പൊതുവെ ചില പരാതികളുണ്ട് മലയാളികൾക്ക്. കുശുമ്പും കുന്നായ്മയും പരദൂഷണവും വിദ്വേഷവും ‘നെഗറ്റിവിറ്റി’യുമെല്ലാം കുടുംബങ്ങള്‍ക്കകത്തേക്ക് ഒളിച്ചു കടത്തുകയാണ് ദിനംപ്രതിയുള്ള ഈ കണ്ണീര്‍ പരമ്പരകള്‍ എന്നാണ് സീരിയൽ വിരോധികൾ എക്കാലവും പറഞ്ഞു കൊണ്ടിരിക്കുന്ന ദോഷങ്ങളിലൊന്ന്. എന്നാൽ ഈ പറഞ്ഞ ‘നെഗറ്റീവ്’ ഘടകങ്ങളൊന്നുമില്ലാത്ത, കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. കഴിഞ്ഞ അഞ്ചു വർഷമായി മലയാളി നെഞ്ചിലേറ്റുന്ന പരമ്പരകളിൽ ഒന്നാണ് ‘ഉപ്പും മുളകും.’

‘ഉപ്പും മുളകും’ താരങ്ങളെല്ലാവരും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. ഇപ്പോഴിതാ, ലൊക്കേഷനിലെ രസകരമായൊരു വീഡിയോ പങ്കുവയ്ക്കുകയാണ് സീരിയലിൽ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാർ. “അച്ഛന്റെ കാണാതെ പോയ ഞണ്ടിനെ കണ്ടുകിട്ടിയേ,” എന്നാണ് വീഡിയോ പങ്കുവച്ച് ഋഷി കുറിക്കുന്നത്. മുണ്ടിൽ പറ്റിപിടിച്ചിരിക്കുന്ന ഞണ്ടിനെയും കൊണ്ട് ഏന്തിവലിഞ്ഞ് നടക്കുന്ന ബിജു സോപാനത്തെയാണ് വീഡിയോയിൽ കാണാനാവുക. ബാലുവിനൊപ്പം നിഷ സാരംഗിനെയും അൽ സാബിത്തിനെയും ശിവാനിയേയും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by Rishi S Kumar (@rishi_skumar)

വൻപ്രേക്ഷക പിന്തുണയാണ് തുടക്കം മുതൽ ഈ കുടുംബ കോമഡി സീരിയലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ‘ഉപ്പും മുളകും’ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ പരമ്പര കാണുന്നുണ്ടാവുക.

കണ്ണീർ സീരിയലുകളോടും കുടുംബാന്തരീക്ഷത്തിലുള്ള പരമ്പരകളോടുമൊക്കെ വൈമുഖ്യം കാണിക്കുന്ന യുവാക്കൾ പോലും ‘ഉപ്പും മുളകും’ എന്ന സീരിയലിന്റെയും അതിലെ അഭിനേതാക്കളുടെയും ആരാധകരാണ് ഇന്ന്. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ യുഎസ്‌പി എന്നു പറയാവുന്നത് അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന പരമ്പരയുടെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ്. നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങളെ അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്.

Read more: Uppum Mulakum: 5 വർഷങ്ങൾ, 1200 എപ്പിസോഡുകൾ; ബോറടിപ്പിക്കാതെ, മടുപ്പിക്കാതെ ‘ഉപ്പും മുളകും’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook