Uppum Mulakum Latest Episode: രണ്ടു ദിവസമായി ‘ഉപ്പും മുളകും’ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത് ഒരു സുന്ദരിക്കുട്ടിയാണ്. ‘ഉപ്പും മുളകും’ ഫാൻസ് ഗ്രൂപ്പുകളിലെല്ലാം ഈ സുന്ദരിക്കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ നിറയുന്നത്. ആരാധകരുടെ പ്രിയപ്പെട്ട കേശുവാണ് ചേട്ടൻ മുടിയനെ പറ്റിക്കാനായി അയിഷ എന്ന കഥാപാത്രമായി എത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് അരുൺ ഉത്രാടമാണ് കേശുവിന്റെ ഈ മേക്ക് ഓവറിനു പിറകിൽ.
Read more: Uppum Mulakum: ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായി ജൂഹി രുസ്തഗി, പുതിയ ചിത്രങ്ങൾ
View this post on Instagram
മുടിയന്റെ മനസ്സിളക്കുന്ന ആ സുന്ദരിക്കുട്ടി ആരെന്ന ആകാംക്ഷയിലാണ് പുതിയ എപ്പിസോഡ് കാണാത്ത പ്രേക്ഷകർ. ചേട്ടന് പണി കൊടുക്കാനായി ശിവയും കേശുവും കൂടെ ഒപ്പിക്കുന്ന പണിയാണ് ഏറ്റവും പുതിയ എപ്പിസോഡിന്റെ രസക്കാഴ്ച.
സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ ഒന്നാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും.’ വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയൽ. ടെലിവിഷനിൽ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ സീരിയൽ കാണുന്നുണ്ടാവുക.
Read Here: Uppum Mulakum: എന്തിനും ഏതിനും നീലുവമ്മയ്ക്ക് കൂട്ടായി പാറുക്കുട്ടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Uppum Mulakum Flowers TV Latest Episode
കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്പി, ചിലപ്പോൾ അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്. അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്പോഴും കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവിന്റെയും നീലുവിന്റെയും വലിയ കുടുംബത്തെ മലയാളികൾ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർക്കുന്നത്.
Read more: Uppum Mulakum: ‘ഉപ്പും മുളകും’ പാകത്തിന്; എഴുത്തു വിശേഷങ്ങളുമായി സുരേഷ് ബാബു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook