ജനപ്രിയ സീരിയലായ ഉപ്പും മുളകിൽ കഴിഞ്ഞ കുറച്ച് നാളുകളായി പ്രധാന താരങ്ങളില്ലാത്തത് പ്രേക്ഷകരെ അസ്വസ്ഥരാക്കിയിരുന്നു. ആശങ്കകൾക്കും സംശയങ്ങളും അവസാനിപ്പിച്ച് തങ്ങൾ മടങ്ങിവരുമെന്ന് താരങ്ങൾ പറഞ്ഞതിന് പിന്നാലെ ബാലുവും കുടുംബവും പ്രത്യക്ഷപ്പെടുന്ന ഏറ്റവും പുതിയ എപ്പിസോഡ് സംപ്രേഷണം ചെയ്തിരിക്കുകയാണ് ചാനൽ.
ഏറ്റവും പുതിയ എപ്പിസോഡ് ആരംഭിക്കുന്നത് തന്നെ പാറുക്കുട്ടിയിലൂടെയാണ്. സ്ക്രൂ വിഴുങ്ങിയ പാറുവിനെ ചോദ്യം ചെയ്യുകയാണ് ബാലു.താന്‍ എന്ത് സാധാനം വെച്ചാലും പാറുക്കുട്ടി എടുത്തോണ്ട് ഓടുകയാണെന്നാണ് ബാലു പരാതി പറയുന്നത്.
അതേസമയം തന്നെ അടുക്കളയിൽ സഹായിക്കാത്തതിൽ പരിഭവം പറയുകയാണ് നീലു. തന്റെ പ്രായത്തിൽ അച്ഛന് വേറെ പണിയൊന്നുമില്ലായിരുന്നെന്നും അമ്മയുടെ പുറകയായിരുന്നെന്നും മുടിയൻ.
ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജുഹി റുസ്തഗി പുറത്ത് പോയതോടെയാണ് പരമ്പരയെ ചുറ്റി പറ്റി പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടത്. ലെച്ചു പോയതിന് പിന്നാലെ പാറുക്കുട്ടിയെ കാണാനില്ലായിരുന്നു. പിിന്നെ ബാലുവും നീലുവും മക്കളുമെല്ലാവരും അപ്രത്യക്ഷിതമായി. ഇതോടെ പല ഗോസിപ്പുകളുമാണ് പരമ്പരയെ ചുറ്റി പറ്റി ഉയര്‍ന്ന് കേട്ടത്.
പരാതിയും പരിഭവവുമായി ഒപ്പും മുളകും വീണ്ടും മിനിസ്ക്രീനിൽ സജീവമാവുകയാണ്. ആരാധകരുടെ പരാതികൾക്കും ഇതോടെ അവസാനമാകും.