Uppum Mulakum: സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള അഭിനേത്രിയാണ് ‘ഉപ്പും മുളകും’ പ്രേക്ഷകരുടെ പ്രിയങ്കരിയായ ലെച്ചു എന്ന ജൂഹി രുസ്‌തഗി. ലെച്ചുവിന്റെ വിവാഹ എപ്പിസോഡുകളായിരുന്നു കുറച്ചുനാളായി സമൂഹമാധ്യമങ്ങളുടെ ചർച്ചാവിഷയം. ഇപ്പോഴിതാ, യഥാർത്ഥ ജീവിതത്തിലെ ഭാവിവരനൊപ്പം ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട ലെച്ചുവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഡോ: റോവിൻ ജോർജാണ് ജൂഹിയുടെ വരൻ.

Read more: പൃഥ്വിയുടെ അല്ലിമോളെ കാണാൻ നസ്രിയയും ഫഹദും എത്തി
കഴിഞ്ഞ ദിവസം ഉപ്പും മുളകും സംവിധായകൻ എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി ‘ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിനാണ് ഭാവിവരനൊപ്പം ജൂഹി എത്തിയത്. ഉപ്പും മുളകും താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

 

View this post on Instagram

 

and suddenly all the love songs were about you

A post shared by juhi Rustagi (@juhirus) on

ഫോട്ടോ: അജ്മൽ ഫോട്ടോഗ്രാഫി

ഫോട്ടോ: അജ്മൽ ഫോട്ടോഗ്രാഫി

Read more: കാർത്തികയുടെ മകൻ വിവാഹിതനായി, ചിത്രങ്ങൾ

uppum mulakum, uppum mulakum series, uppum mulakum video, Juhi Rustagi, ജൂഹി രസ്താഗി, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, മുടിയൻ, uppum mulakum video, uppum mulakum latest episode, uppum mulagum new episode

പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ജൂഹി. ഉപ്പും മുളകിൽ ഉപയോഗിക്കുന്ന ജൂഹി ഉപയോഗിക്കുന്ന മിക്ക വസ്ത്രങ്ങളും സ്വയം ഡിസൈൻ ചെയ്യുന്നതാണ്.

 

View this post on Instagram

 

700k fam thank you all for your love and support@dwarakadesigns @gopu_ms Mua @shevogue_themakeupartist @sjayadeep @mr_rkaie

A post shared by juhi Rustagi (@juhirus) on

Read more: Uppum Mulakum: ലെച്ചുവിനൊപ്പമുള്ള സുന്ദരനെ തിരഞ്ഞ് സോഷ്യൽ മീഡിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook