Uppum Mulakum: ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. ഒരു വർഷം മുൻപാണ് ജൂഹി സീരിയലിൽനിന്നു പിന്മാറിയത്. സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ഇതേക്കുറിച്ച് ജൂഹി പറഞ്ഞത്. സീരിയലിൽ നിന്ന് പിന്മാറിയതിനു ശേഷം സമൂഹമാധ്യമങ്ങളിലും ജൂഹി അത്ര സജീവമായിരുന്നില്ല.
ഇപ്പോഴിതാ, ജൂഹി പങ്കുവച്ച ഏതാനും ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സാരിയിൽ സുന്ദരിയായ ജൂഹിയെയാണ് ഒരു ചിത്രത്തിൽ കാണാൻ കഴിയുക. ലെച്ചു ആളങ്ങ് സീരിയസായി പോയല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ജൂഹി ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. “അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്രയും. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. യാത്രകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്. ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണം,” ജൂഹി പറയുന്നു.
View this post on Instagram
View this post on Instagram
അടുത്തിടെ ആയിരുന്നു ജൂഹിയുടെ ഡിസൈനർ സ്റ്റുഡിയോയുടെ ലോഞ്ച്.
View this post on Instagram
പാതി മലയാളിയാണ് ജൂഹി രുസ്തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സീരിയലിലെ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹിയെ ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ഇടയിൽ പ്രശസ്തയാക്കിയത്.
Read More: Uppum Mulakum: ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായി ജൂഹി രുസ്തഗി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook