scorecardresearch

ഉപ്പും മുളകും പാറുക്കുട്ടിക്ക് ഒരു കുഞ്ഞനിയൻ കൂടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കാത്തിരിപ്പിനൊടുവില്‍ കുഞ്ഞനിയനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടി

കാത്തിരിപ്പിനൊടുവില്‍ കുഞ്ഞനിയനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഉപ്പും മുളകും പാറുക്കുട്ടിക്ക് ഒരു കുഞ്ഞനിയൻ കൂടി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കൊച്ചി: ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച കുഞ്ഞുതാരമാണ് പാറുക്കുട്ടി എന്ന ബേബി അമേയ. സീരിയലിൽ പാറുക്കുട്ടിയെന്ന കഥാപാത്രത്തെ ജീവിച്ച് അവതരിപ്പിക്കുന്ന കുഞ്ഞുതാരത്തിന് നിരവധി ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ പാറുക്കുട്ടിയുടെ കുസൃതികളും വിശേഷങ്ങളും വലിയ രീതിയിൽ വാർത്തയാകാറുമുണ്ട്. പാറുക്കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തിയെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയെ.

Advertisment

അച്ഛന്റേയും അമ്മയുടേയും വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള വാര്‍ത്തകളും വൈറലായി മാറിയത്. ഇവരുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞനിയനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടിയും താരത്തിന്റെ ചേച്ചിയും.

publive-image

publive-image

publive-image

publive-image

പാറുക്കുട്ടി ആരാധകരും ഒപ്പും മുളകും ആരാധകർക്കും പുറമെ താരങ്ങളും അണിയറ പ്രവർത്തകരും പാറുക്കുട്ടിയുടെ അനിയന്റെ ചിത്രം പങ്കുവച്ച് സന്തോഷം അറിയിക്കുന്നുണ്ട്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ കുഞ്ഞിന്റെ ചിത്രം വൈറലായി കഴിഞ്ഞു. അമ്മയും മകനും സുഖമായിരിക്കുകയാണെന്ന് പാറുക്കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. അങ്ങനെ പാറുക്കുട്ടിക്ക് കൂട്ടായി അനിയന്‍ കുട്ടനെത്തിയെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ പുറത്തുവന്നത്.

നീലു വീണ്ടും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ കുടുംബത്തിലെല്ലാവരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അഞ്ചാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനെന്ന് ബാലു വ്യക്തമാക്കിയതോടെ എല്ലാവരും തീരുമാനം മാറ്റുകയായിരുന്നു. ഇതിന് ശേഷമായാണ് പരമ്പരയിലേക്ക് അമേയ എത്തിയത്. പരമ്പരയിലെ പേരായ പാറുക്കുട്ടി എന്ന് വീട്ടുകാരും വിളിച്ച് തുടങ്ങുകയായിരുന്നു പിന്നീട്.

Advertisment

പാറുക്കുട്ടിയുടെ വളര്‍ച്ച പ്രേക്ഷകര്‍ക്ക് മുന്നിലൂടെയായിരുന്നു. ആദ്യ പിറന്നാളാഘോഷിച്ചതും ആദ്യമായി അച്ഛായെന്ന് വിളിച്ചതുമെല്ലാം പ്രേക്ഷകരെ സാക്ഷിയാക്കി. ഉപ്പും മുളകില്‍ സ്‌ക്രിപ്റ്റില്ലാതെ അഭിനയിക്കുന്ന താരമെന്നായിരുന്നു പാറുക്കുട്ടിക്കുള്ള വിശേഷണം. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലതാരമായാണ് പലരും പാറുക്കുട്ടിയെ വിശേഷിപ്പിച്ചത്. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടി മാത്രമായാണ് ഉപ്പും മുളകും കാണുന്നവരുമുണ്ട്.

Uppum Mulakum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: