പ്രിയപ്പെട്ടവനെ പരിചയപ്പെടുത്തി ബിജു സോപാനം; എത്ര നാളായി കണ്ടിട്ടെന്ന് ആരാധകർ

നിങ്ങളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ബാലു ചേട്ടാ എന്നാണ് ആരാധകരുടെ കമന്റ്

Biju sopanam, Biju Sopanam photos, uppum mulakum balu, uppum mulakum

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം ഇത്രമേൽ കവർന്ന മറ്റൊരു താരമുണ്ടാവില്ല. പറഞ്ഞുവരുന്നത് സിനിമാ, സീരിയൽ താരം ബിജു സോപാനത്തെ കുറിച്ചാണ്. അഞ്ചു വർഷത്തിലേറെയായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ബിജു ബാലുവാണ്. പാറമട വീട്ടിലെ ഗൃഹനാഥൻ. ‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ സീരിയൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് ബിജു സോപാനം. സീരിയൽ അവസാനിച്ചെങ്കിലും ബാലുവിനോടുള്ള പ്രേക്ഷകരുടെ സ്നേഹത്തിന് കുറവൊന്നുമില്ല.

ഇപ്പോഴിതാ, ബിജു സോപാനം പങ്കുവച്ച ചിത്രത്തിനു താഴെയും ഉപ്പും മുളകും ആരാധകരുടെ കമന്റുകൾ നിറയുകയാണ്. തന്റെ വളർത്തുനായ റോക്കിയെ പരിചയപ്പെടുത്തുകയാണ് ബിജു ചിത്രത്തിൽ.

എത്ര നാളുകളായി കണ്ടിട്ട്?,നിങ്ങളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു, ഉപ്പും മുളകും തിരിച്ചുവരുമോ? എന്നിങ്ങനെയുള്ള അന്വേഷണങ്ങളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

ഏറെ കാലം നാടകരംഗത്തെ സജീവസാന്നിധ്യമായ ബിജുവിന്റെ ജീവിതത്തെ ‘ഉപ്പും മുളകി’നു മുൻപും പിൻപും എന്നു തന്നെ രണ്ടായി വേർതിരിക്കാം. അത്രമാത്രം ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ‘ഉപ്പും മുളകി’ലെ ബാലു.

Read more: അഞ്ച് വർഷമായി ബിജു നിഷയോട് പറയാൻ മടിച്ച രഹസ്യം; വീഡിയോ

സീരിയലിൽ ബാലുവെന്ന കഥാപാത്രത്തിന്റെ അനിയൻ സുരേന്ദ്രൻ തമ്പിയായി എത്തിയത് ബിജു സോപാനത്തിന്റെ യഥാർത്ഥ സഹോദരൻ ബിനോജ് കുളത്തൂരായിരുന്നു. ഇരുവരും യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങൾ ആണെന്നത് അധികപേര്‍ക്കും അറിയാത്ത കാര്യമാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂരാണ് ഇരുവരുടെയും നാട്.

ഇരുവരും ഒന്നിച്ചുള്ള രംഗങ്ങൾ പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു.

Read more: ഉപ്പും മുളകും പോലെ വേറെ ഒന്നില്ല; ബിജു സോപാനം പറയുന്നു

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum biju sopanam latest photos

Next Story
കൂടെ നിന്നവർ ചതിച്ചു, തോളിൽ കയ്യിട്ട് നടന്നവരുടെ അഡ്രസ് പോലുമില്ല; പാടാത്ത പൈങ്കിളി താരംsooraj, serial artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com