/indian-express-malayalam/media/media_files/uploads/2020/02/kottayam-ramesh-2-1.jpg)
Uppum Mulakum: വൻ പ്രേക്ഷക പിന്തുണയോടെ മലയാളികളുടെ സ്വീകരണമുറിയിൽ ഇടം പിടിച്ച സീരിയലുകളിൽ ഒന്നാണ് 'ഉപ്പും മുളകും'. സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ബാലുവിനും നീലുവിനും ഒപ്പം തന്നെ ഇരുവരുടെയും കുടുംബാംഗങ്ങളായി എത്തുന്ന ഓരോ അഭിനേതാക്കളും മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ബിജു സോപാനം അവതരിപ്പിക്കുന്ന ബാലചന്ദ്രൻ തമ്പിയെന്ന കഥാപാത്രത്തിന്റെ അച്ഛനമ്മമാരായി എത്തുന്നത് കോട്ടയം രമേശും മനോഹരി ജോയിയുമാണ്. മിനി സ്ക്രീനിൽ മാത്രമല്ല, സിനിമയിലും സജീവമാണ് മൂവരും ഇപ്പോൾ.
ആസിഫ് അലി ചിത്രം 'കെട്ട്യാേളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലെ അമ്മവേഷം മനോഹരി ജോയിക്ക് ഏറെ അഭിനന്ദനം നേടി കൊടുത്തിരുന്നു. മകനെയും മരുമകളെയും സ്നേഹത്തോടെ ചേർത്തുനിർത്തുന്ന സ്നേഹത്തിന്റെ ആൾരൂപം പോലുള്ള ചിത്രത്തിലെ അമ്മച്ചിവേഷം നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രത്തിൽ ആസിഫിന്റെ അമ്മ വേഷത്തിലാണ് മനോഹരി എത്തിയത്.
/indian-express-malayalam/media/media_files/uploads/2020/02/Kettyolaanente-malakha.jpg)
ഇപ്പോഴിതാ, 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ കോട്ടയം രമേശിന്റെ ഡ്രൈവർ വേഷവും ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ പൃഥ്വിരാജിന്റെ സന്തത സഹചാരിയായ ഡ്രൈവർ കുമാരൻ എന്ന കഥാപാത്രത്തെയാണ് രമേശ് അവതരിപ്പിച്ചിരിക്കുന്നത്. 1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടർ' എന്ന ചിത്രത്തിൽ നടൻ സുകുമാരന് ഒപ്പം അഭിനയിക്കാനും രമേശിനു സാധിച്ചിരുന്നു.
/indian-express-malayalam/media/media_files/uploads/2020/02/ayyappanum-koshiyum-2.jpg)
Read more: അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം; ‘അയ്യപ്പനും കോശിയും’ ചിത്രത്തിൽ തിളങ്ങി കോട്ടയം രമേഷ്
/indian-express-malayalam/media/media_files/uploads/2020/02/gouthamante-radham.jpg)
സീരിയലിനൊപ്പം സിനിമയിലും സജീവമാണ് ബിജു സോപാനം ഇപ്പോൾ. 'കുട്ടൻപ്പിള്ളയുടെ ശിവരാത്രി', 'പതിനെട്ടാംപടി', 'ലവ് ആക്ഷൻ ഡ്രാമ', 'ആദ്യരാത്രി', 'കമല' എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൊക്കെ അഭിനയിച്ച ബിജു സോപാനം അടുത്തിടെ റിലീസിനെത്തിയ 'ഗൗതമന്റെ രഥം' എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.