scorecardresearch

മുടിയൻ പോയപ്പോൾ സങ്കടമായി, അവനെന്നോട് വലിയ അറ്റാച്ച്മെന്റ് ഉണ്ട്: നിഷ സാരംഗ്

"ബിജു ചേട്ടൻ എന്നെ എന്തെങ്കിലും പറഞ്ഞാൽ അച്ഛാ എന്ന് പറഞ്ഞ് ഋഷി ചാടി വീഴും. എന്തുവാടെ എന്നെ കൊല്ലുമോ? നിൻ്റെ സ്വന്തം അമ്മയാണോ ഇത്? എന്ന് ചോദിക്കുമ്പോൾ അവൻ അതെ എന്ന് പറയും"

"ബിജു ചേട്ടൻ എന്നെ എന്തെങ്കിലും പറഞ്ഞാൽ അച്ഛാ എന്ന് പറഞ്ഞ് ഋഷി ചാടി വീഴും. എന്തുവാടെ എന്നെ കൊല്ലുമോ? നിൻ്റെ സ്വന്തം അമ്മയാണോ ഇത്? എന്ന് ചോദിക്കുമ്പോൾ അവൻ അതെ എന്ന് പറയും"

author-image
Television Desk
New Update
Nisha Sarang | Rishi Kumar | Uppum Mulakum

"അമ്മ- മോൻ ബന്ധം പോലെയാണ് റിഷിയ്ക്ക് എന്നോടുള്ള അടുപ്പം"

ജനമനസ്സുകളെ കീഴടക്കിയ പരമ്പരയാണ് ഉപ്പും മുളകും പരമ്പര. ഒരു വീട്ടിൽ ഉണ്ടാവുന്ന രസകരമായ നിമിഷങ്ങളാണ് ഈ പരമ്പര പറയുന്നത്. എന്നാൽ അടുത്തിടെ ഉപ്പും മുളകും കുടുംബത്തിൽ നിന്നും ഒരാൾ പിരിഞ്ഞുപോയിരുന്നു, മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാർ. അണിയറ പ്രവർത്തകരുമായുള്ള ചില പ്രശ്നങ്ങളെ തുടർന്നാണ് ഋഷി പരമ്പര വിട്ടു പോയത്.

Advertisment

ഋഷിയെ കുറിച്ച് നടി നിഷ സാരംഗ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സീരിയലിൽ നിഷയുടെ മൂത്ത മകനായിട്ടാണ് ഋഷി അഭിനയിക്കുന്നത്. "മുടിയന് എന്നോട് ഭയങ്കര അറ്റാച്ച്മെൻ്റ് ആണ്. മറ്റുള്ളവരിൽ നിന്നും അങ്ങനെ തോന്നിയിട്ടുണ്ടെങ്കിലും കുറച്ചു കൂടുതൽ അടുപ്പം മുടിയനുണ്ട്. അമ്മ- മോൻ ബന്ധം പോലെ. ബിജു ചേട്ടൻ എന്നെ എന്തെങ്കിലും പറഞ്ഞാൽ അച്ഛാ എന്ന് പറഞ്ഞ് അവൻ ചാടി വീഴും. എന്തുവാടെ എന്നെ കൊല്ലുമോ? നിൻ്റെ സ്വന്തം അമ്മയാണോ ഇത്? എന്ന് ചോദിക്കുമ്പോൾ അവൻ അതെ എന്ന് പറയും," ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നിഷ ഇക്കാര്യം പറഞ്ഞത്.

"അവൻ പോയതിൽ എനിക്ക് വിഷമമുണ്ട്," എന്നും നിഷ പറയുന്നു. എന്നാൽ പരമ്പരയിലേക്ക് മുടിയൻ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു നിഷയുടെ മറുപടി. അഭിമുഖത്തിൽ പാറുക്കുട്ടിയും അമ്മ ഗംഗയും നിഷയുടെ ഒപ്പമുണ്ടായിരുന്നു.

ഏറ്റവും കൂടുതൽ ഇഷ്ടം നീലുവമ്മയെയാണെന്നാണ് പാറുക്കുട്ടി അഭിമുഖത്തിനിടെ പറഞ്ഞത്. ആരുടെ മോളാണെന്ന ചോദ്യത്തിന് നീലുവമ്മയുടെ മകളെന്നും പാറു ഉത്തരം പറഞ്ഞു. ." പാറു ചെറുപ്പം മുതലേ കാണുന്നത് ഞാൻ അവളെ കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ഉമ്മവെക്കുന്നതും കളിപ്പിക്കുന്നതുമൊക്കെയാണ്. സ്ക്രീനിൽ എപ്പോളും ഇത് കാണുമ്പോൾ ഇതിലാരാ എൻ്റെ അമ്മ എന്ന് പാറുവിന് തോന്നാറുണ്ട്. എന്നോട് ഭയങ്കര സ്നേഹമാണ്". നിഷ പറഞ്ഞു.

Advertisment

"ഉപ്പും മുളകും ലൊക്കേഷനിൽ ഞാൻ മിണ്ടാതിരിക്കുമ്പോൾ എന്നെ എന്താ കണ്ടില്ലെ എന്നും പറഞ്ഞ് ഇടയ്ക് വന്ന് എന്നെ ഉമ്മ വെക്കും. ഞാൻ വഴക്ക് പറഞ്ഞാൽ ഭയങ്കര സങ്കടം ആണ്. അതുപോലെ തന്നെ ഞാൻ പറയുന്നത് അനുസരിക്കുകയും ചെയ്യും. എന്തെങ്കിലും ചെയ്യുമ്പോൾ അത് ചെയ്യരുത് എന്ന് പറഞ്ഞാൽ പിന്നീട് അത് ചെയ്യില്ല," നിഷ കൂട്ടിച്ചേർത്തു.

"ശിവാനി എട്ട് വയസ്സായപ്പോഴാണ് ഉപ്പും മുളകിലേക്ക് വരുന്നത്. തിരിച്ചറിവായ പ്രായത്തിൽ ആണ് വരുന്നത്. അതിനാൽ അമ്മ, അച്ഛൻ ആരാണെന്നൊക്കെ അവൾക്കറിയാം. ശിവാനിക്ക് എന്നോട് ഭയങ്കര സ്നേഹമാണ്. മുടിയൻ, ലച്ചു, കേശു എല്ലാവർക്കും ഒരുപാട് സ്നേഹമാണ്. പക്ഷേ പാറുവിൻ്റെ സ്നേഹം ഇത്തിരി വ്യത്യാസമുണ്ട്," നിഷ പറഞ്ഞു.

Uppum Mulakum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: