ഉപ്പും മുളകും ടെലിവിഷൻ സീരീയലിലൂടെ ശ്രദ്ധേയയായ യുവനടി ജൂഹി രുസ്തഗിയുടെ മാതാവ് ഭാഗ്യലക്ഷ്മി രഘുവീർ മരണപ്പെട്ടു. കൊച്ചിയിൽ വാഹനാപകടത്തിലാണ് അന്ത്യം. മകനൊപ്പം യാത്രചെയ്യവേയാണ് അപകടത്തിൽ പെട്ടത്. അപകടസ്ഥലത്ത് വച്ച് തന്നെ മരണവും സംഭവിച്ചു.
മൃതദേഹം കാക്കനാട് സൺറൈസ് ഹോസ്പിറ്റലിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചോറ്റാനിക്കരയിലുള്ള വീട്ടിൽ വച്ച് നാളെ സംസ്കാരച്ചടങ്ങുകൾ നടക്കുമെന്നാണ് വിവരം.
ചോറ്റാനിക്കര സ്വദേശിയാണ് ഭാഗ്യലക്ഷ്മി. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗിയാണ് ജൂഹിയുടെ പിതാവ്.
ഉപ്പും മുളകും സീരിയലിലെ ലച്ചു എന്ന കഥാപാത്രമാണ് ജൂഹിയെ ശ്രദ്ധേയയാക്കിയത്. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തിയത്.