ഒരേ സമയം സുഹൃത്തും പ്രണയിതാവുമായി മാറുന്ന തന്റെ കൂട്ടുകാരനെ പരിചയപ്പെടുത്തുകയാണ് ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയതാരമായ ജൂഹി റുസ്തഗി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള അഭിനേത്രിയാണ് ‘ഉപ്പും മുളകും’ പ്രേക്ഷകരുടെ പ്രിയങ്കരിയായ ലെച്ചു എന്ന ജൂഹി. യഥാർത്ഥ ജീവിതത്തിലെ ഭാവിവരനൊപ്പം ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട ലെച്ചുവിന്റെ ചിത്രങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ഇഷ്ടം കവർന്നിരുന്നു. ഇപ്പോഴിതാ, തന്റെ കൂട്ടുകാരൻ ഡോ: റോവിൻ ജോർജിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് ജൂഹി.
Read more: Uppum Mulakum: ആള് ഡോക്ടറാണ്, ഭാവിവരനൊപ്പം മലയാളികളുടെ ലെച്ചു
പാതി മലയാളിയാണ് ജൂഹി രുസ്തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ജൂഹി. ഉപ്പും മുളകിൽ ഉപയോഗിക്കുന്ന ജൂഹി ഉപയോഗിക്കുന്ന മിക്ക വസ്ത്രങ്ങളും സ്വയം ഡിസൈൻ ചെയ്യുന്നതാണ്.