Uppum Mulakum: ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജൂഹി രുസ്തഗി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജൂഹി സീരിയലിൽ നിന്നും പിന്മാറിയത്. സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ഇതിനെ കുറിച്ച് ജൂഹി പറഞ്ഞത്.

Read more: Uppum Mulakum: ‘മേപ്പപ്പ് മാനെ കാണിക്ക് അങ്കിളേ’; പാറുക്കുട്ടിയുടെ ക്യൂട്ട് വീഡിയോ

കുറച്ചുമാസങ്ങളായി സമൂഹമാധ്യമങ്ങളിലും ജൂഹി സജീവമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജൂഹി പങ്കുവച്ച ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. ഫ്ളോറൽ ഡ്രസ്സിൽ അതീവസുന്ദരിയായാണ് ജൂഹി പ്രത്യക്ഷപ്പെടുന്നത്.

Read more: Uppum Mulakum: മുടിയന്റെ മനസ്സു കീഴടക്കിയ മായാമോഹിനി ഇതാ ; ചിത്രങ്ങൾ

Uppum mulakum, Juhi rustagi boy friend, juhi rustagi husband, uppum mulakum series, uppum mulakum video, Juhi Rustagi, ജൂഹി രസ്താഗി, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, മുടിയൻ, uppum mulakum video, uppum mulakum latest episode, uppum mulagum new episode


യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ജൂഹി ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. “അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്രയും. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. യാത്രകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്. ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണം,” ജൂഹി പറയുന്നു.

Read more: പ്രണയം അവളിൽ എന്റെ വീട് കണ്ടെത്തിയപ്പോൾ; ജൂഹിയെ കുറിച്ച് കൂട്ടുകാരൻ

Uppum mulakum, Juhi rustagi boy friend, juhi rustagi husband, uppum mulakum series, uppum mulakum video, Juhi Rustagi, ജൂഹി രസ്താഗി, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, മുടിയൻ, uppum mulakum video, uppum mulakum latest episode, uppum mulagum new episode

പാതി മലയാളിയാണ് ജൂഹി രുസ്‌തഗി. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്‌തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി ഉപ്പും മുളകും എന്ന സീരിയലിൽ എത്തുന്നത്. ഉപ്പും മുളകിന്റെ വിധായകൻ ഉണ്ണികൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ ജൂഹിയുടെ സുഹൃത്തായിരുന്നു. ഒരു പിറന്നാൾ ആഘോഷത്തിന് പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ പോയതാണ് ജൂഹിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. സീരിയലിലെ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹിയെ ലോകമെമ്പാടുമുള്ള ഉപ്പും മുളകും പ്രേക്ഷകർക്ക് ഇടയിൽ പ്രശസ്തയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook