Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

‘ഉപ്പും മുളകും’ താരങ്ങൾ സിനിമയിൽ ഒന്നിക്കുമ്പോൾ

ബിജു സോപാനത്തിന്റെ കഥയിൽ ഉപ്പും മുളകും തിരക്കഥാകൃത്ത് സുരേഷ് ബാബുവാണ് സ്ക്രിപ്റ്റ് ഒരുക്കുന്നത്

uppum mulakum, uppum mulakum stars, uppum mulakum stars in movie, biju sopanam, nisha sarang

മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും. പരമ്പര നിർത്തിയെങ്കിലും ഈ താരങ്ങൾക്ക് ഇന്നും ഏറെ ആരാധകരുണ്ട്. ഇപ്പോഴിതാ, ‘ഉപ്പും മുളകും’ താരങ്ങൾ ഒരു സിനിമയിൽ ഒന്നിച്ചെത്തുകയാണ്.

‘ഉപ്പും മുളകും’ പരമ്പരയിലെ ബാലുവിനെ അനശ്വരനാക്കിയ ബിജു സോപാനമാണ് ഈ ചിത്രത്തിന് കഥയൊരുക്കുന്നത്. നവാഗതനായ ജയൻ വി കുറുപ്പ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ബ്ലൂംസ് ഇന്റർനാഷണലിന്റെ ബാനറിൽ അമേരിക്കൻ മലയാളിയായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

ഉപ്പും മുളക് സീരിയലിന്റെ തിരക്കഥാകൃത്ത്, കപ്പേള എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

Read more: പ്രിയപ്പെട്ടവനെ പരിചയപ്പെടുത്തി ബിജു സോപാനം; എത്ര നാളായി കണ്ടിട്ടെന്ന് ആരാധകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum actors in film new project announced

Next Story
ഡിംപലിന്റെ പുതിയ ടാറ്റൂ; ആ പേര് എല്ലാം പറയുന്നുണ്ടെന്ന് അനൂപിന്റെ കമന്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com