Latest News

Uppum Mulakum: ലെച്ചുവിന്റെ കല്യാണം കൂടാൻ ഷോബി തിലകനും; പുതിയ കഥാപാത്രങ്ങളുമായി ‘ഉപ്പും മുളകും’

Uppum Mulakum: ബിജു സോപാനം അവതരിപ്പിക്കുന്ന ബാലു എന്ന കഥാപാത്രത്തിന്റെ ചേട്ടന്റെ വേഷത്തിലാണ് ഷോബി എത്തുന്നത്

uppum mulakum, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: വൻ പ്രേക്ഷക പിന്തുണയോടെ മലയാളികളുടെ സ്വീകരണമുറിയിൽ ഇടം പിടിച്ച ഉപ്പും മുളകും ആയിരം എപ്പിസോഡുകളുടെ നിറവിലാണ്. ഫ്ളവേഴ്സ് ചാനലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പ്രോഗ്രാം ആയിരം എപ്പിസോഡുകൾ തികയ്ക്കുന്നു എന്ന പ്രത്യേകതയും ഇതോടെ ഉപ്പും മുളകും സ്വന്തമാക്കുകയാണ്. ആയിരം എപ്പിസോഡ് തികയ്ക്കുന്ന വേളയിൽ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരികയാണ് അണിയറപ്രവർത്തകർ. നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷോബി തിലകനാണ് ‘ഉപ്പും മുളകും’ പരമ്പരയിലെ പുതിയ താരം. ബിജു സോപാനം അവതരിപ്പിക്കുന്ന ബാലു എന്ന കഥാപാത്രത്തിന്റെ ചേട്ടൻ ആയാണ് ഷോബി എത്തുന്നത്.

uppum mulakum, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

ലെച്ചുവിന്റെ വിവാഹ ഒരുക്കങ്ങളാണ് കുറച്ചു ദിവസങ്ങളായുള്ള എപ്പിസോഡുകളിൽ കാണിക്കുന്നത്. അനന്തിരവളുടെ വിവാഹ​ ഒരുക്കങ്ങളിൽ പങ്കെടുക്കാനാണ് ഷോബിയുടെ രാജേന്ദ്രൻ എന്ന കഥാപാത്രവും എത്തുന്നത്. ചേട്ടൻ വരുന്നു എന്നറിഞ്ഞ നിമിഷം മുതൽ ബാലു ടെൻഷനിലാണ്. വെട്ടുപോത്ത് എന്നും മൂക്കത്ത് ശുണ്ഠി കൊണ്ട് നടക്കുന്ന മനുഷ്യപറ്റില്ലാത്ത ആള് എന്നൊക്കെയുമാണ് ബാലു ചേട്ടനെ വിശേഷിപ്പിക്കുന്നത്. ചിക്കൻ കറി വേവാത്തതിന് അഞ്ചുദിവസം നാടുവിട്ട് പോയ പാർട്ടിയാണെന്നും ബാലു ചേട്ടനെ കുറിച്ച് നീലുവിനോട് പറയുന്നുണ്ട്. എന്നാൽ ബാലുവിനെയും അനിയനേയും പോലെയല്ല, രാജേന്ദ്രൻ കുറച്ച് കൃത്യനിഷ്ഠയും അടുക്കും ചിട്ടയും വൃത്തിയുമൊക്കെയുള്ള കൂട്ടത്തിലാണെന്നാണ് അമ്മയുടെ വിലയിരുത്തൽ.

എന്തായാലും, രാജേന്ദ്രനൊപ്പം കുഞ്ഞമ്മയും വിരുന്ന് എത്തുന്നതോടെ ആളും ബഹളവും തമാശകളുമൊക്കെയായി പാറമട വീട്ടിലെ അന്തരീക്ഷം ഉത്സവപ്രതീതിയിലേക്ക് നീങ്ങുകയാണ്.

ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്. പതിവു സീരിയലുകളിലെ അമ്മായിയമ്മ പോര്, ബന്ധശത്രുത തുടങ്ങിയ കാലുഷ്യം നിറഞ്ഞ പ്രശ്നങ്ങളോ അസൂയയും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങളോ ഒന്നുമില്ലാതെ നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Read more: ppum Mulakum: മുതിയാ, താതാവേ; ചേട്ടന്മാരെ ഇരട്ടപ്പേര് വിളിച്ച് വികൃതി പാറു- വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum 1000 episode celebration shobi thilakan entry

Next Story
ബിഗ് ബോസിൽ സരിത നായര്‍ വേണം; കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com