scorecardresearch

കഴുത്തിൽ പൂമാല, കൈകൾ കൂപ്പി നിറകണ്ണുകളുമായി ലക്ഷ്മി നക്ഷത്ര; താരം വിവാഹിതയായോ? സത്യം ഇതാണ്

സോഷ്യൽ മീഡിയ വഴി പുറത്തുവന്ന ലക്ഷ്മി നക്ഷത്രയുടെ ഫൊട്ടോകളും വീഡിയോയും താരം വിവാഹിതയായോ എന്ന സംശയമാണ് ഉയർത്തുന്നത്

lakshmi nakshatra, anchor, ie malayalam

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയാണ് ലക്ഷ്മിക്ക് ഏറെ പ്രേക്ഷകരെ നേടിക്കൊടുത്തത്. ലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉയർന്നുകേൾക്കാറുണ്ട്. ലക്ഷ്മിക്ക് പ്രണയമുണ്ടോ? എപ്പോഴാണ് വിവാഹം? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ താരത്തിനോട് പലരും ചോദിക്കാറുണ്ട്.

Read more: ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുതു, അറിയാതെ വിതുമ്പിപ്പോയെന്ന് ലക്ഷ്മി നക്ഷത്ര

ഇപ്പോഴിതാ, സോഷ്യൽ മീഡിയ വഴി പുറത്തുവന്ന ലക്ഷ്മി നക്ഷത്രയുടെ ഫൊട്ടോകളും വീഡിയോയും താരം വിവാഹിതയായോയെന്ന സംശയമാണ് ആരാധകരിൽ ഉയർത്തുന്നത്. പട്ടുസാരി ഉടുത്ത്, തലയിൽ മുല്ലപ്പൂ ചൂടി, കഴുത്തിൽ പൂമാലയുമായി നിറകണ്ണുകളോടെ കൈകൾ കൂപ്പിയിരിക്കുന്ന ലക്ഷ്മിയുടെ ഫൊട്ടോയാണ് സംശയങ്ങൾക്കിടയാക്കിയത്. എന്നാൽ ലക്ഷ്മിയുടേത് വിവാഹമായിരുന്നില്ല. കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന നാരീപൂജയിൽ ലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങളായിരുന്നു.

ചുവപ്പും പച്ചയും നിറമുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു ലക്ഷ്മി എത്തിയത്. തന്റെ ജീവിതത്തിലെ വലിയൊരു കാര്യമാണ് നടന്നതെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. കണ്ടമംഗലത്തമ്മയുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ പറ്റിയത് തന്നെ എന്റെയൊരു മഹാഭാഗ്യമായി തന്നെ കാണുന്നുവെന്നും പ്രമുഖരായ വ്യക്തികളുടെ കൂടെ ആ കണ്ണിയില്‍ അംഗമാവാന്‍ സാധിച്ചതിൽ സന്തോഷമെന്നും ലക്ഷ്മി പറഞ്ഞു.

റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്.

Read More: തങ്കച്ചന്റെ വിവാഹം ഉടൻ, പെൺകുട്ടിയെ താൻ കണ്ടിട്ടുണ്ടെന്ന് ലക്ഷ്മി നക്ഷത്ര

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Truth bedind the viral photo of star magic anchor lakshmi nakshathra