നടൻ മണിക്കുട്ടന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ‘ബിഗ് ബോസ് 3’യിൽ മത്സരാർത്ഥിയായി എത്തിയത്. സിനിമയിൽ എത്തി പതിനഞ്ചു വർഷക്കാലമായിട്ടും നേടാൻ കഴിയാതെ പോയ പല സ്വപ്നങ്ങളും നേടാൻ ആഗ്രഹിച്ചായിരുന്നു മണിക്കുട്ടന്റെ ‘ബിഗ് ബോസി’ലേക്കുള്ള വരവ്. ബിഗ് ബോസ് സീസൺ മൂന്നിന്റെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം തന്നെ വലിയൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ മണിക്കുട്ടന് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ, സുഹൃത്തിനൊപ്പം ചേർന്ന് മണിക്കുട്ടൻ പാടിയ ആൽബം സോങാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ശ്രീവസന്തിന്റെ വരികൾക്ക് ബാലഗോപാൽ സംഗീതം നൽകിയപ്പോൾ ഗായകനായി എത്തിയത് മണിക്കുട്ടൻ.