‘ടോയ് സ്റ്റോറി 4’: ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ഓസ്‌കാര്‍ പുരസ്‌കാരവും ഈ ഡിസ്‌നി ചിത്രം സ്വന്തമാക്കിയിരുന്നു

Toy story 4, Toy story 4 in asianet, Toy story 4 premier

ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഡിസ്‌നിയുടെ പതിമൂന്നാമത്തെ ചിത്രവും പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ`നാലാം ഭാഗവുമാണ് ‘ടോയ് സ്റ്റോറി 4’. ഒരു കൂട്ടം പാവകളുടെ കഥപറയുന്ന ടോയ് സ്റ്റോറിയിലെ, മുഖ്യകഥാപാത്രം വുഡി എന്ന ഒരു കൗബോയ് പാവയാണ് .

ടോയ് സ്റ്റോറി 4 ന്റെ ഇന്റർനാഷണൽ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 14 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

92ാമത് ഓസ്‌ക്കാര്‍ പുരസ്കാരവേദിയിൽ മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’യ്ക്ക് പിറകിൽ ഒരു മലയാളി കൂടി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ സാജൻ സ്‌കറിയ. ലോകോത്തര ആനിമേഷന്‍ കമ്പനിയായ ഡിസ്നി-പിക്സാര്‍ സ്റ്റുഡിയോയില്‍ കാരക്റ്റര്‍ സൂപ്പര്‍വൈസറാണ് സാജന്‍.

ലോക്ഡൗണിൽ വലഞ്ഞ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ചലച്ചിത്ര വിസ്മയമൊരുക്കിയ വാൾട്ട് ഡിസ്നിയുടെ മെഗാ ഹിറ്റ് ചിത്രങ്ങൾ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു വരികയാണ്. വാൾട്ട് ഡിസ്നി ഫെസ്റ്റ് തന്നെ ചാനൽ സംഘടിപ്പിച്ചിരുന്നു. വാൾട്ട് ഡിസ്നിയുടെ ‘ദി ജംഗിള് ബുക്ക്’, ‘ഫ്രോസൺ’, ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ , ‘സിൻഡ്രല്ല’ , ‘ഫൈൻഡിങ് നെമോ’, ‘ദി പ്രിൻസെസ്സ് ആൻഡ് ദി ഫ്രോഗ്’ , ‘ആലിസ് ഇൻ വണ്ടർ‌ലാൻഡ്’, ‘ദി ലിറ്റിൽ മെർമെയ്‌ഡ്‌’ തുടങ്ങിയ ചിത്രങ്ങളും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നു.

Read more:Uppum Mulakum: യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ഉപ്പും മുളകും’

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Toy story 4 film asianet

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com