ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ച ‘ദി ലയൺ കിംഗ്’ എന്ന സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രത്തിന്റെ ഇന്റർനാഷണൽ ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ജൂലൈ 26 ഞായറാഴ്ച ഉച്ചക്ക് 12 മണിക്കാണ് ചിത്രം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുക.

ആഫ്രിക്കൻ സവന്നയിൽ ജനിച്ച സിംബ എന്ന സിംഹകുഞ്ഞിന്റെ കഥയാണ് ‘ദി ലയൺ കിംഗ്’. മുഫാസയെന്ന സിംഹരാജാവിന്റെ മകനായി ജനിച്ച സിംബയ്ക്കു രാജാവെന്ന സ്ഥാനത്തേക്ക് എത്തുക അത്ര എളുപ്പമല്ല. വർഷങ്ങളായി മുഫാസയും സ്കാർ എന്ന സിംഹവും തമ്മിലുള്ള ശത്രുത ഇതിനെ തടസ്സപ്പെടുത്തുന്നു, തുടർന്ന് സിംബ ഒളിവിൽപോകേണ്ടിവരുന്നു. തുടർന്ന് തന്റെ പിതാവിൽ നിന്നും ലഭിച്ച ഉപദേശങ്ങളുടെ വെളിച്ചത്തിൽ തനിക്കു അർഹതപ്പെട്ട പ്രൈഡ് ലാൻഡിലേക്കു സിംബ തിരികെ എത്തുകയും അധികാരം സ്ഥാപിക്കുകയും ചെയ്യുന്നു . ഏതാണ് ‘ദി ലയൺ കിംഗ്’ എന്ന ചിത്രത്തിന്റെ കഥതന്തു.

Read more: ദീപ്തിയുടെ സൂരജേട്ടനല്ല, ഇനി കാർത്തികയുടെ അരുൺ: പുതിയ സീരിയലിന്റെ വിശേഷങ്ങളുമായി വിവേക് ഗോപൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook