scorecardresearch

ബിഗ് ബോസിന് പകരം 'ദ് 50'? മലയാളത്തിലേക്ക് ലയൺ എത്തുന്നു? 50 സെലിബ്രിറ്റികൾ, 50 ലക്ഷം!

Bigg Boss Malayalam Season 8: ഫെബ്രുവരി ഒന്നിനാണ് ഹിന്ദിയിൽ ദ് 50 ഷോ ആരംഭിച്ചത്. ഫ്രഞ്ച് ഫോർമാറ്റായ Les Cinquanteനെ ആസ്പദമാക്കിയാണ് ദ് 50 ആരംഭിച്ചിരിക്കുന്നത്.

Bigg Boss Malayalam Season 8: ഫെബ്രുവരി ഒന്നിനാണ് ഹിന്ദിയിൽ ദ് 50 ഷോ ആരംഭിച്ചത്. ഫ്രഞ്ച് ഫോർമാറ്റായ Les Cinquanteനെ ആസ്പദമാക്കിയാണ് ദ് 50 ആരംഭിച്ചിരിക്കുന്നത്.

author-image
Television Desk
New Update
Bigg Boss Mohanlal The 50 Reality Show

Bigg Boss malayalam:  ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ സീസണിൽ ആരെല്ലാം കണ്ടസ്റ്റൻസായി എത്താനാണ് സാധ്യത എന്നത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. എന്നാലിപ്പോൾ പുതിയ റിയാലിറ്റി ഷോ ആയ ദ് 50 മലയാളത്തിലും വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

Advertisment

മുൻ ബിഗ് ബോസ് താരങ്ങൾ ഉൾപ്പെടെ 50 സെലിബ്രിറ്റികൾ പങ്കെടുക്കുന്ന പുതിയ റിയാലിറ്റി ഷോയാണ് ദ് 50. ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ഈ റിയാലിറ്റി ഷോ ജിയോഹോട്സ്റ്റാറിൽ രാത്രി ഒൻപത് മണിക്കും കളേഴ്സ് ടിവിയിൽ രാത്രി 10.30നും ആണ് സംപ്രേഷണം ചെയ്യുന്നത്. 

Also Read: "മാസം 5 ലക്ഷം രൂപ കൊടുക്കുമോ? എങ്കിൽ രേണു സുധി വീട്ടിലിരിക്കും"; സൈബർ ആക്രമണത്തിനെതിരെ പ്രിയങ്ക

Advertisment

ബിഗ് ബോസിലേത് പോലെ ഫിസിക്കൽ ടാസ്കും മെന്റൽ ടാസ്കുകളും ദ് 50ൽ കണ്ടസ്റ്റൻസിന് നേരിടേണ്ടി വരുന്നു. 50 ലക്ഷം രൂപയാണ് വിജയിക്കുള്ള സമ്മാനം. ശബ്ദത്തിലൂടെ ബിബി ഹൗസ് നിയന്ത്രിക്കുന്ന ബിഗ് ബോസ് പോലെ ദ് ലയൺ എന്ന മറഞ്ഞിരിക്കുന്ന വ്യക്തിയാണ് ദ് 50ൽ ഉള്ളത്. 

Also Read: എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അവരാണ്; നിറകണ്ണുകളോടെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി രേഖ

ഫെബ്രുവരി ഒന്നിനാണ് ഹിന്ദിയിൽ ദ് 50 ഷോ ആരംഭിച്ചത്. ഫ്രഞ്ച് ഫോർമാറ്റായ Les Cinquanteനെ ആസ്പദമാക്കിയാണ് ദ് 50 ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് വ്യത്യസ്തമായി ടാസ്കുകൾക്കാണ് ദ് 50 പ്രാധാന്യം നൽകുന്നത്. 'കിച്ചൺ ഡ്രാമ' ദ് 50യിൽ കാണാനാവില്ല.

Also Read: വിവാഹ നിശ്ചയം കഴിഞ്ഞു; രണ്ടാം വിവാഹം പ്രയാസകരമായ തീരുമാനമായിരുന്നു: പാർവതി വിജയ്

ഫെബ്രുവരി മൂന്നാം വാരത്തിലേക്ക് കടന്നപ്പോൾ തന്നെ 25 മത്സരാർഥികളോളം ഷോയിൽ നിന്ന് എവിക്ട് ആയി കഴിഞ്ഞു. മലയാളത്തിൽ ബിഗ് ബോസ് സീസൺ 8ന് പകരം ദ് 50 വരുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

ബിഗ് ബോസ് സീസൺ 8 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആരംഭിക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ ബിഗ് ബോസ് മലയാളത്തിന് സ്വന്തമായി സെറ്റ് ഉള്ളതിനാൽ മറ്റ് ഭാഷകളിലെ ബിഗ് ബോസ് സീസണുകൾ അവസാനിക്കുന്നതിന് വേണ്ടി കാത്തുനിൽക്കേണ്ടി വരില്ല. 

Read More: Bigg Boss Renu Sudhi: 'അനുമോളുമായി ഇപ്പോൾ ബന്ധമില്ല'; ബിഗ് ബോസ് താരങ്ങളുമായുള്ള സൗഹൃദത്തെ കുറിച്ച് രേണു സുധി

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: