Thatteem Mutteem Serial Fame Maneesha’s daughter TV debut: മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന ജനപ്രിയ പരമ്പരയിൽ വാസവദത്തയായി എത്തുന്നത് തൃശൂർ സ്വദേശിയായ മനീഷ സുബ്രമണ്യൻ ആണ്. സീരിയലിലെ ഉടായിപ്പ് അമ്മായിയമ്മയുടെ റോൾ മനീഷയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയ ഒന്നാണ്. ഇപ്പോഴിതാ, തനിക്കു പിറകെ മകളും അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് മനീഷ.
മനീഷയുടെ മകൾ നീരദ ഷീൻ ആണ് ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ‘ചാക്കോയും മേരിയും’ എന്ന സീരിയലിൽ സാന്ദ്ര ഐ പിഎസ് എന്ന കഥാപാത്രത്തെയാണ് നീരദ അവതരിപ്പിക്കുന്നത്. മനീഷ തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. “പ്രിയരെ, വീണ്ടും ഒരു സന്തോഷ വർത്തമാനം. ന്റെ മകൾ നീരദ ഷീൻ ‘മഴവിൽ മനോരമ’യിലെ ചാക്കോയും മേരിയും എന്ന സീരിയലിൽ സാന്ദ്ര ഐപിഎസ് എന്ന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഏവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകും എന്ന് കരുതുന്നു.” ഇൻസ്റ്റഗ്രാം പോസ്റ്റിൽ മനീഷ പറയുന്നു.
View this post on Instagram
അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു പാട്ടുകാരി കൂടിയാണ് മനീഷ. മുപ്പതോളം സിനിമകളിലും നിരവധി ഗാനമേള വേദികളിലും പാടിയിട്ടുള്ള ഗായികയാണ് മനീഷ. എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പം പാടുന്ന മനീഷയുടെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
View this post on Instagram
പതിനഞ്ചോളം സിനിമകളിലും മനീഷ അഭിനയിച്ചിട്ടുണ്ട്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനിടയിലാണ് മനീഷയ്ക്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. ‘തന്മാത്ര’ ആയിരുന്നു മനീഷയുടെ ആദ്യസിനിമ. ‘തട്ടീം മുട്ടീം’ പരമ്പരയെ കൂടാതെ ‘പൂക്കാലം വരവായി’ എന്ന സിനിമയിലെ മനീഷയുടെ വില്ലത്തി റോളും ഏറെ ശ്രദ്ധ നേടിയിരുന്നു.
Read more: നിന്നെ വല്ലാതെ മിസ് ചെയ്യുന്നു മോളേ; ഓണാഘോഷങ്ങൾക്കിടയിലും മീനാക്ഷിയെ ഓർത്ത് മഞ്ജു പിള്ള
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook