New Update
/indian-express-malayalam/media/media_files/uploads/2023/07/meenakshy.jpg)
തട്ടീം മുട്ടീം താരം സാറ വിവാഹിതയായി
തട്ടീം മുട്ടീം പരമ്പരയിലെ മീനാക്ഷിയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സാറാ കോശി വിവാഹിതയായി. തേജസാണ് വരൻ. സാറയുടെ വിവാഹ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
Advertisment
തട്ടീം മുട്ടീം സീരിയലിൽ ആദ്യം മീനാക്ഷിയായി എത്തിയത് ഭാഗ്യലക്ഷ്മി പ്രഭു ആയിരുന്നു. എന്നാൽ ഭാഗ്യലക്ഷ്മി ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയതോടെയാണ് സാറയിലേക്ക് അവസരമെത്തിയത്. ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാറ.
ഡി 4 ഡാൻസിലൂടെയാണ് സാറാ കോശി ശ്രദ്ധ നേടുന്നത്. പിന്നീടാണ് സീരിയൽ രംഗത്തേക്കുള്ള കടന്നുവരവ്. നിരവധി ഷോകളിലും സാറ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ കുക്ക് വിത്ത് കോമഡി ഷോയിലും സാറയുടെ സാന്നിധ്യമുണ്ട്.
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.