മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ‘തട്ടീം മുട്ടീം’ സീരിയൽ താരങ്ങളായ ഭാഗ്യലക്ഷ്മി പ്രഭുവും സിദ്ധാർത്ഥ് പ്രഭുവും. യഥാർത്ഥ ജീവിതത്തിലും സഹോദരി സഹോദരന്മാരായ ഭാഗ്യലക്ഷ്മിയും സിദ്ധാർത്ഥും സീരിയൽ പ്രേക്ഷകർക്ക് അവരുടെ പ്രിയപ്പെട്ട മീനാക്ഷിയും കണ്ണനുമാണ്. ചേച്ചിയ്ക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാലചിത്രം പങ്കുവയ്ക്കുകയാണ് സിദ്ധാർത്ഥ് ഇപ്പോൾ.

View this post on Instagram

Njanum ente pengalum njan lehsam mandane pole illalo alle

A post shared by Sidharth Prabhu (@sidharth_prabhu) on

തട്ടീം മുട്ടീം’ പരമ്പരയിലെ മീനാക്ഷിയായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഭാഗ്യലക്ഷ്മി സീരിയൽ വിട്ടുപോവുന്നു എന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. യഥാർത്ഥ ജീവിതത്തിൽ നഴ്സാണ് ഭാഗ്യലക്ഷ്മി. ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോവുന്നതിനാലാണ് ഭാഗ്യലക്ഷ്മി അഭിനയത്തോട് താൽക്കാലികമായി വിട പറയുന്നത്.

Read more: പിരിയുവതെങ്ങനെ ചക്കരേ, നീയുമെന്റെ മകളല്ലേ; മീനാക്ഷിയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു പിള്ള

2011 നവംബർ 5 നാണ് ‘തട്ടീം മുട്ടീം’ പരമ്പര ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു. തുടക്കം മുതൽ സീരിയലിൽ ഉള്ള ഭാഗ്യലക്ഷ്മിയും സിദ്ധാർത്ഥും പ്രേക്ഷകർക്കു മുന്നിൽ വളർന്ന താരങ്ങളാണെന്ന് തന്നെ പറയാം.

View this post on Instagram

A post shared by Sidharth Prabhu (@sidharth_prabhu) on

View this post on Instagram

She is my sister…..

A post shared by Sidharth Prabhu (@sidharth_prabhu) on

View this post on Instagram

Family

A post shared by Sidharth Prabhu (@sidharth_prabhu) on

‘വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ’ മത്സരാർത്ഥികൾ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെയും സിദ്ധാർത്ഥിന്റെയും അച്ഛനും അമ്മയും. അമ്മയ്ക്കും അച്ഛനുമൊപ്പം ചില സ്കിറ്റുകളിൽ ഇരുവരും അഭിനയിച്ചു, ആ പെർഫോമൻസ് കണ്ടാണ് ഇരുവർക്കും ‘തട്ടീം മുട്ടീം’ സീരിയലിൽ അവസരം ലഭിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook