നർത്തകിയും അഭിനേത്രിയുമായ താര കല്യാണിന് പ്രിയതമന്റെ വേർപാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്. അവതാരകനും നർത്തകനുമായ താര കല്യാണിന്റെ ഭർത്താവ് രാജാറാം ഡെങ്കിപ്പനി ബാധിച്ചാണ് മരമടഞ്ഞത്. വിവാഹ വാർഷിക ദിനത്തിൽ പ്രിയതമനെ ഓർത്ത് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താര കല്യാൺ.
”മറക്കുവാന്‍ പറയാനെന്തെളുപ്പം, അദ്ദേഹം കൂടെയില്ലാതെ മറ്റൊരു വെഡ്ഡിങ് ആനിവേഴ്‌സറി കൂടി,” എന്നായിരുന്നു താര കല്യാൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഭർത്താവിനൊപ്പമുള്ള ഫോട്ടോയ്ക്ക് സമീപത്തുനിന്നുള്ള സെല്‍ഫി ചിത്രവും താര കല്യാണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെയാണ് താര കല്യാണിന്റെ മകൾ സൗഭാഗ്യയ്ക്ക് കുഞ്ഞ് ജനിച്ചത്. അമ്മൂമ്മയായ സന്തോഷം താര കല്യാൺ ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൊച്ചുമകൾ സുദർശനയ്ക്ക് ഒപ്പമുള്ള വീഡിയോ ഇടയ്ക്കിടെ താരം പോസ്റ്റ് ചെയ്യാറുണ്ട്.
Read More: സുദർശനയുടെ നൂലുക്കെട്ട് ചടങ്ങിന്റെ ചിത്രങ്ങളുമായി സൗഭാഗ്യ