മലയാളികൾക്ക് ഏറെയിഷ്ടമുള്ള താരകുടുംബമാണ് താരകല്യാണിന്റേത്. താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും മരുമകൻ അർജുൻ സോമശേഖരുമൊക്കെ അഭിനയരംഗത്ത് സജീവമാണ്. അഭിനയത്തിൽ മാത്രമല്ല, നൃത്തരംഗത്തും സജീവമാണ് താരകല്യാണും സൗഭാഗ്യയുമൊക്കെ. ഒരു ഡാൻസ് സ്കൂളും താരകല്യാൺ നടത്തുന്നുണ്ട്.
സൗഭാഗ്യയുടെയും താര കല്യാണിന്റെയും യൂട്യൂബ് ചാനലുകൾക്കും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.സൗഭാഗ്യയുടെ മകൾ സുദർശനയെ കൈയിലെടുത്ത് നൃത്തം ചെയ്യുന്ന താരകല്യാണിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയുടെയും മകളുടെയും ദൃശ്യങ്ങൾ പകർത്തുന്ന സൗഭാഗ്യയുമുണ്ട് വീഡിയോയിൽ. താരകല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയും നൃത്തം കാണാനുണ്ട്. അമ്മ ടൂ എന്നാണ് സൗഭാഗ്യയുടെ മകൾ താരകല്യാണിനെ വിളിക്കുന്നത്. അമ്മുമ്മയുടെയും കൊച്ചുമകളുടെയും വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
വീട്ടിലെ നാലു തലമുറ ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ സൗഭാഗ്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പകർത്തിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിശേഷ ദിവസങ്ങളെല്ലാം ആഘോഷമാക്കാറുള്ള ഈ കുടുംബം അതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്.