അമ്മ തന്ന അപ്രതീക്ഷിതസമ്മാനം; സന്തോഷം പങ്കുവച്ച് സൗഭാഗ്യ

ആദ്യകൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യ

Sowbhagya Venkitesh, Sowbhagya Venkitesh latest, Thara Kalyan, arjun somasekhar, chakkappazham arjun, chakkappazham sivan, sowbhagya venkitesh latest photos, sowbhagya venkitesh love story, sowbhagya venkitesh wedding, malayalam tik tok, thara kalyan, Sowbhagya Venkitesh, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ, ഡബ്സ്മാഷ്, instagram, arjun somasekhar, ie malayalam, ഐഇ മലയാളം, indian express malayalam

സോഷ്യൽ മീഡിയയിലെ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ ഡബ്സ്മാഷ് വീഡിയോകളിലൂടെയും ടിക്ടോക് വീഡിയോകളിലൂടെയും നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു.

മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് സൗഭാഗ്യയും അർജുനും. ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ഇരുവരും ഇപ്പോൾ. താൻ അമ്മയാവാൻ ഒരുങ്ങുകയാണെന്ന വിശേഷം സൗഭാഗ്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ, കുഞ്ഞിനെ കാത്തിരിക്കുന്ന തനിക്കായി അമ്മ താര കല്യാൺ നൽകിയ ഒരു അപ്രതീക്ഷിതമായ സമ്മാനത്തെ കുറിച്ച് പറയുകയാണ് സൗഭാഗ്യ. കുഞ്ഞിനെ മടിയിൽ വച്ച് ലാളിക്കുന്ന ഒരു അമ്മയുടെ ചിത്രമാണിത്. താര കല്യാൺ തന്നെ വരച്ചതാണ് ഈ ചിത്രം. “അമ്മ വരച്ച മനോഹരമായ ചിത്രം. ഇത് ഞാനും എന്റെ മിട്ടുവും (ഇനിയുമെത്തിയിട്ടില്ലാത്ത ഞങ്ങളുടെ കുഞ്ഞ്) ആണത്രെ. ഇത് പോസ്റ്റ് ചെയ്യാതിരിക്കാൻ കഴിയുന്നില്ല,” സൗഭാഗ്യ കുറിക്കുന്നു.

Read More: പതിനഞ്ച് ലക്ഷത്തിന്റെ പുതിയ ബൈക്ക് സ്വന്തമാക്കി സൗഭാഗ്യയും അർജുനും- വീഡിയോ

2020 ഫെബ്രുവരി 19,20 ദിവസങ്ങളിലായിരുന്നു സൗഭാഗ്യയും അർജുനും തമ്മിലുള്ള വിവാഹം. ഇരുവർക്കുമിടയിൽ പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Thara kalyans surprise gift to daughter sowbhagya venkitesh

Next Story
മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി സൂര്യ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർSoorya Menon, Soorya Menon photos, Bigg Boss, Soorya Menon tamil movie, സൂര്യ മേനോൻ, ബിഗ് ബോസ്, Manikuttan Soorya, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam, Bigg Boss finale, Bigg Boss Malayalam Season 3 grand finale
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express