താര കല്യാൺ അഭിനയത്തിൽ തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയുടെ താരമാണ് സൗഭാഗ്യ. ഒരു വ്ലോഗറെന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് സൗഭാഗ്യ. താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
സൗഭാഗ്യയുടെ മകൾ സുദർശനയെ കളിപ്പിക്കുകയാണ് താലകല്യാൺ. ടിവിയിൽ പഴകാലത്തുള്ള മമ്മൂട്ടിയുടെ നൃത്തം കാണാം. അതനുകരിക്കുകയാണ് സുദർശനയുടെ അമ്മൂമ്മയായ താരകല്യാൺ. കുട്ടികൾക്കു ഏറെ ഇഷ്ടമുള്ള കൊച്ചുപൂമ്പാറ്റ എന്ന ഗാനവും പശ്ചാത്തലത്തിൽ കേൾക്കാം.
താരകല്യാൺ നൃത്തം ചെയ്യുമ്പോൾ അതു കണ്ട് പൊട്ടിച്ചിരിക്കുകയാണ് സൗഭാഗ്യ. “സുധാപ്പൂനെ കളിപ്പിക്കാൻ മമ്മൂട്ടിയും അമ്മാടൂവും” എന്നാണ് സൗഭാഗ്യ വീഡിയോയ്ക്ക് താഴെ കുറിച്ചത്. കുഞ്ഞ് സുദർശന താരകല്യാണിനെ വിളിക്കുന്നത് അമ്മാടൂ എന്നാണ്. “അടിപൊളി ന്താ പെർഫെക്ഷൻ മമ്മുക്ക പോലും ഇതുപോലെ ഇത്ര പെർഫെക്ട് സ്റ്റെപ് ഇട്ട് കാണില്ല” എന്നാണ് വീഡിയോയ്ക്ക് താഴെ ഒരു ആരാധകന്റെ കമന്റ്.
അമ്മയും മുത്തശ്ശി സുബ്ബലക്ഷ്മിയും അഭിനയത്തിൽ തിളങ്ങിയപ്പോൾ ഡബ്സ്മാഷ് ക്യൂൻ എന്ന രീതിയിലാണ് സൗഭാഗ്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളുടെയും ഭാഗമായി. നടനായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. 2021 നവംബർ 29നാണ് മകൾ സുദർശനയുടെ ജനനം.