scorecardresearch

വീടു മൊത്തം സ്വാമിമാരാ; ചിത്രങ്ങളുമായി ടെസ്സ

ചക്കപ്പഴത്തിലെ ആൺപ്രജകളെല്ലാം കറുപ്പുടുത്ത് സ്വാമി വേഷത്തിലാണ് ചിത്രങ്ങളിൽ

ചക്കപ്പഴത്തിലെ ആൺപ്രജകളെല്ലാം കറുപ്പുടുത്ത് സ്വാമി വേഷത്തിലാണ് ചിത്രങ്ങളിൽ

author-image
Television Desk
New Update
Chakkappazham family

ചക്കപ്പഴം താരങ്ങൾ

'ചക്കപ്പഴം' സീരിയലിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിൽ നിന്നും സബീറ്റ പിൻമാറിയതിനു പിന്നാലെ പുതിയ ലളിതാമ്മയായി എത്തിയത് നടി ടെസ്സ ജോസഫ് ആണ്.  സീരിയൽ ലൊക്കേഷനിലെ വിശേഷങ്ങളും രസകരമായ ചിത്രങ്ങളുമൊക്കെ ടെസ്സ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്.

Advertisment

ഇപ്പോഴിതാ, ഒരു പറ്റം സ്വാമിമാർക്കൊപ്പമുള്ള ചിത്രങ്ങളാണ് ടെസ്സ ഷെയർ ചെയ്തിരിക്കുന്നത്. ചക്കപ്പഴത്തിലെ ആൺപ്രജകളെല്ലാം കറുപ്പുടുത്ത് സ്വാമി വേഷത്തിൽ നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം. മണ്ഡലകാലവുമായി ബന്ധപ്പെട്ട സ്പെഷ്യൽ എപ്പിസോഡിന്റെ ഷൂട്ടിനിടയിൽ നിന്നുള്ള ചിത്രമാണിതെന്നാണ് സൂചന. 

ടിവി ഷോകളിലൂടെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ടെസ്സയെ സിനിമാപ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ ലാൽ ജോസ് ആണ്. ലാൽ ജോസ് സംവിധാനം ചെയ്ത 'പട്ടാളം' (2003) ആണ് ടെസ്സയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാളക്കാരന്റെ വിധവയായാണ് ടെസ്സ അഭിനയിച്ചത്.

Advertisment

പട്ടാളം കഴിഞ്ഞ് അഭിനയത്തിൽ നിന്നും വിട്ടുനിന്ന ടെസ്സ പിന്നീട് 12 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്. 2015ൽ 'ഞാൻ സംവിധാനം ചെയ്യും' എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയായിരുന്നു രണ്ടാം വരവ്. രാജമ്മ@യാഹൂ, മറുപടി, ഗോൾഡ് കോയിൻ തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് വേഷമിട്ടു.

മിനി സ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് ടെസ്സ. കൈ രളി ടിവിയിലെ 'ഹലോ ഗുഡ് ഈവനിംഗ്'' എന്ന പരിപാടിയിലൂടെയാണ് ടെസ്സ ഏറെ ശ്രദ്ധ നേടിയത്. ഏതാനും പരസ്യചിത്രങ്ങളിലും ടെസ്സ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത 'എൻ്റെ കുട്ടികളുടെ അച്ഛൻ' എന്ന സീരിയലിലും ടെസ്സ നായികയായി അഭിനയിച്ചിരുന്നു.

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: