ഒരു പടമെടുക്കാമെന്ന് പറഞ്ഞപ്പോൾ ഇത്രയും ആറ്റിറ്റ്യൂഡ് ഞാൻ പ്രതീക്ഷിച്ചില്ല; അപർണയ്ക്ക് ഒപ്പം ജീവ

സോഷ്യൽ മീഡിയയിലേയും മിനിസ്ക്രീനിലെയും മിന്നും താരങ്ങളായ ജീവയുടെയും ഭാര്യ അപർണയുടെയും ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Jeeva, Jeeva Joseph, Anchor Jeeva, SaReGaMaPa Jeeva, Aparna Thomas, Jeeva Aparna, Jeeva Aprana photos, ജീവ, അപർണ

മിനിസ്ക്രീനിലെ മിന്നും താരമാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിൽ അവതാരകനായി തുടക്കം കുറിച്ച ജീവയെ ഏറെ പ്രശസ്തനാക്കിയത് സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോ ആയിരുന്നു. തമാശകളും കൗണ്ടറുകളും രസകരമായ അവതരണശൈലിയുമൊക്കെ കൊണ്ട് വളരെ പെട്ടെന്ന് തന്നെ ജീവ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു.

സോഷ്യൽ മീഡിയയിലും താരമാണ് ഈ ചെറുപ്പക്കാരൻ. അവതാരകയും മോഡലും നടിയുമായ അപർണ തോമസാണ് ജീവയുടെ ഭാര്യ. അപർണയും കുറച്ചുനാൾ സൂര്യ മ്യൂസിക്ക് ഷോയിൽ അവതാരകയായി പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ജീവയെ പോലെ, അപർണയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും അതിന് ജീവ നൽകിയ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. “വരൂ ഷിട്ടൂ, നമുക്ക് ഒരു പിക് എടുക്കാം എന്ന് പറഞ്ഞപ്പോ ഇത്രയും ആറ്റിറ്റ്യൂഡ് ഞാൻ പ്രതീക്ഷിച്ചില്ല. അത് നോക്കി നിക്കണ ഞാനും,” എന്നാണ് ജീവ കുറിക്കുന്നത്.

അഞ്ചാം വിവാഹവാർഷികത്തോട് അനുബന്ധിച്ച് ഇരുവരും പങ്കുവച്ച ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

View this post on Instagram

 

Together we can have good times – especially at this time – “SOMEONE “ can hold u back from the edge . It’s so important to have “SOMEONE “in your life – Go find your “SOMEONE “ – here is mine @aparnathomas . ഞാൻ ഒറ്റയ്ക്കു photos എടുത്തുകൊണ്ടിരുന്നപ്പോൾ ഇടയ്ക്കു വന്നു കേറിയ എന്റെ കെട്ടിയവളോട് ഇത്രെയെങ്കിലും പറഞ്ഞില്ലേൽ പോവില്ലെന്നേ.. ഇതൊക്കെ കണ്ടുനിന്നു pic എടുത്തവൻ : @pranavraaaj. #gofindursomeone #togetherwearestronger #mine #jeeva #aparnathomas

A post shared by Jeeva Joseph (@iamjeevaa) on

എയർഹോസ്റ്റസ് ആയും അപർണ പ്രവർത്തിച്ചിരുന്നു. ‘ജെയിംസ് ആൻഡ് ആലീസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അപർണയുടെ സിനിമാ അരങ്ങേറ്റം.

സീ കേരളത്തിലെ ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ’ എന്ന പുതിയ റിയാലിറ്റി ഷോയിലും ജീവയും അപർണയും അവതാരകരായി എത്തുന്നുണ്ട്. ഗോവിന്ദ് പത്മസൂര്യയാണ് ഷോയുടെ വിധികർത്താവ്.

Read more: ഉലകത്തിലില്ല ഇതുപോൽ പുലിവാൽ ജോഡികൾ; ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’ റിയാലിറ്റി ഷോയുമായി സീ കേരളം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Television host jeeva with his wife actress model aparna thomas

Next Story
ശരണ്യ ഇനി സ്നേഹസീമയിൽ; ഒപ്പം നിന്ന് സീമ ജി നായർsaranya new home, saranya, seema g nair, tini tom, snehaseema, ശരണ്യ, സീമ ജി നായർ, ടിനി ടോം, Saranya Sasi, Saranya Sasi photos, Saranya Sasi news, ശരണ്യ ശശി, സീമ ജി നായർ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express