/indian-express-malayalam/media/media_files/uploads/2021/08/Jeeva-Aparna.jpg)
മിനിസ്ക്രീനിലെ മിന്നും താരമാണ് ജീവ ജോസഫ്. സൂര്യ മ്യൂസിക്കിൽ അവതാരകനായി തുടക്കം കുറിച്ച ജീവയെ ഏറെ പ്രശസ്തനാക്കിയത് സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോ ആയിരുന്നു. തമാശകളും കൗണ്ടറുകളും രസകരമായ അവതരണശൈലിയുമൊക്കെ കൊണ്ട് വളരെ പെട്ടെന്ന് തന്നെ ജീവ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു.
സോഷ്യൽ മീഡിയയിലും താരമാണ് ഈ ചെറുപ്പക്കാരൻ. അവതാരകയും മോഡലും നടിയുമായ അപർണ തോമസാണ് ജീവയുടെ ഭാര്യ. അപർണയും കുറച്ചുനാൾ സൂര്യ മ്യൂസിക്ക് ഷോയിൽ അവതാരകയായി പ്രവർത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ജീവയെ പോലെ, അപർണയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.
ഇപ്പോഴിതാ, അപർണയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ജീവ ഷെയർ ചെയ്ത ചിത്രവും അടിക്കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. "ഹാപ്പി ബർത്ത്ഡേ ഷിട്ടുമണി….മൈ ലവ്… എന്റെ കൊസ്റ്റിൽബർത്തിനിക്ക് ഒരായിരം ജന്മദിനാശംസകൾ," എന്നാണ് ജീവ കുറിക്കുന്നത്. അപർണയെ താൻ വിളിക്കുന്ന ചെല്ലപ്പേരാണ് കൊസ്റ്റിൽബർത്തിനി എന്ന് അപർണ അതിഥിയായി എത്തിയ സരിഗമപ വേദിയിൽ വച്ച് മുൻപ് ജീവ പറഞ്ഞിരുന്നു.
എയർഹോസ്റ്റസ് ആയ അപർണ ഇപ്പോൾ മോഡലിംഗിൽ സജീവമാകുകയാണ്. 'ജെയിംസ് ആൻഡ് ആലീസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അപർണയുടെ സിനിമാ അരങ്ങേറ്റം.
സീ കേരളത്തിലെ ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയിലും ജീവയും അപർണയും അവതാരകരായി എത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us