കൊല്ലം: മിമിക്രി കലാകാരനും ടെലിവിഷൻ താരവുമായ ഷാബുരാജ് (40) അന്തരിച്ചു. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഷാബുരാജിനെ ഇന്നലെ വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കല്ലമ്പലം സ്വദേശിയാണ് ഷാബുരാജ്.

അടിയന്തിരമായി രണ്ട്‌ ശസ്ത്രക്രിയകൾ കൂടി നടത്തി ഷാബുരാജിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളിലായിരുന്നു സുഹൃത്തുക്കൾ. നിർദ്ധന കുടുംബത്തിൽ നിന്നുള്ള ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു സുഹൃത്തുക്കൾ. അതിനിടയിലാണ് അപ്രതീക്ഷിതമായ മരണം.

ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാർ’ പ്രോഗ്രാമിലൂടെയാണ് ഷാബുരാജ് ശ്രദ്ധേയനായത്. കോമഡി സ്റ്റാർസ്സിന്റെ ജനപ്രിയ എപ്പിസോഡുകളിലൂടെ ലക്ഷക്കണക്കിനു പ്രേക്ഷകരുടെ പ്രിയങ്കരനായ കലാകാരനാണ് ഷാബുരാജ്.

Read more: സീരിയലുകളും നിർത്തുന്നു; മിനി സ്ക്രീൻ ലോകത്തെയും സ്തംഭിപ്പിച്ച് കോവിഡ് 19

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook