പാചക സംബന്ധമായ പരിപാടികളിലൂടെ മലയാളികളുടെ സ്വീകരണമുറിയിലെ സ്ഥിരസാന്നിധ്യമായ വ്യക്തിയാണ് ലക്ഷ്മി നായർ. ‘മാജിക് ഓവന്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ലക്ഷ്മി നായർ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിൽ പ്രിന്‍സിപ്പൽ കൂടിയായ ലക്ഷ്മിയുടെ പാചകവൈദഗ്ധ്യം ഏറെ ശ്രദ്ധ നേടിയതാണ്.

ലക്ഷ്മി നായരുടെ വിവാഹചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നിറയെ ആഭരണമണിഞ്ഞ് മുല്ലപ്പൂവും ചൂടി നിൽക്കുന്ന ലക്ഷ്മി നായരെ ചിത്രങ്ങളിൽ നിന്നും ഒറ്റനോട്ടത്തിൽ തിരിച്ചറിയുക എളുപ്പമല്ല.

Lakshmi Nair, ലക്ഷ്മി നായർ, Lakshmi Nair wedding photos, lakshmi nair reciepe, Indian express malayalam, IE Malayalam

ലക്ഷ്മി നായർ അന്നും ഇന്നും

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിവാഹവിശേഷങ്ങളും ചിത്രങ്ങളും ലക്ഷ്മി നായർ പങ്കുവച്ചത്. വക്കീലായ അജയ് കൃഷ്ണന്‍ ആണ് ലക്ഷ്മി നായരുടെ ഭർത്താവ്. 1988 മേയ് 7 നായിരുന്നു ഇവരുടെ വിവാഹം.

“എനിക്ക് വക്കീലിനെ കല്യാണം കഴിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ മുതല്‍ കല്യാണ ആലോചനകള്‍ വന്നിരുന്നു. എന്റെ സ്വപ്‌നം കേരളം വിട്ട് വിദേശത്തേക്ക് പോവണമെന്നായിരുന്നു. യുഎസിലേക്ക് പോവണമെന്ന് ആഗ്രഹിച്ചിരുന്നു. അച്ഛന് താല്‍പര്യമില്ലായിരുന്നു. ഒരു വക്കീലിനെ കൊണ്ട് എന്നെ കെട്ടിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം,” വിവാഹത്തെ കുറിച്ച് ലക്ഷ്മി നായർ പറയുന്നു. ‘തത്തമ്മേ പൂച്ച പൂച്ച’ എന്ന സിനിമയില്‍ തന്റെ ഭർത്താവ് അഭിനയിച്ചിട്ടുണ്ടെന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നു.

പാചകത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ആളാണ് ലക്ഷ്മി നായർ. കൈരളി ടിവി.യിലെ ‘മാജിക് ഓവന്‍’, ‘ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ’ എന്നിങ്ങനെ നിരവധി പരിപാടികളും ലക്ഷ്മി അവതരിപ്പിച്ചു. ഇപ്പോൾ ലക്ഷ്മി നായർ വ്ലോഗ്സ് എന്ന പേരിലൊരു യൂട്യൂബ് ചാനൽ നടത്തുകയാണ് ലക്ഷ്മി നായർ.

Read more: ‘ദൃശ്യ’ത്തിലെ വില്ലന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ; എന്തൊരു മാറ്റമെന്ന് ആരാധകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook