scorecardresearch
Latest News

ഇപ്പോ പേടിച്ചു മരിച്ചേനേ; വീഡിയോയുമായി സൗപർണിക

ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സീരിയല്‍ താരമാണ് സൗപര്‍ണിക സുബാഷ്.

ഇപ്പോ പേടിച്ചു മരിച്ചേനേ; വീഡിയോയുമായി സൗപർണിക

ടെലിവിഷന്‍ താരങ്ങളില്‍ അധികം പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ ഷെയര്‍ ചെയ്യുന്ന ഫൊട്ടൊകളും റീല്‍സുകളും മറ്റും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇത്തരത്തില്‍ റീല്‍സുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സീരിയല്‍ താരമാണ് സൗപര്‍ണിക സുബാഷ്.

സഹപ്രവര്‍ത്തകരുടെ കൂടെയുളള വീഡിയോകള്‍ ആരാധകര്‍ക്കായി സൗപര്‍ണിക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. സീരിയല്‍ താരം ശ്രീദേവിയ്‌ക്കൊപ്പം സൗപര്‍ണിക ചെയ്ത റീല്‍ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ഫിലോമിനയുടെ സംഭാഷണമാണ് ഇരുവരും റീല്‍സ് ചെയ്യാനായി തിരഞ്ഞെടുത്തിരിക്കുന്നത്. പേടിപ്പെടുത്ത രീതിയിലുളള വസ്ത്രം അണിഞ്ഞ മറ്റൊരാളെയും വീഡിയോയില്‍ കാണാനാകും.

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ എന്റെ മാതാവ്’ എന്ന സീരിയലിലാണ് സൗപര്‍ണിക ഇപ്പോള്‍ അഭിനയിക്കുന്നത്.സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Television actress souparnika subhash shares funny video