scorecardresearch

സീരിയലിലെ ദമ്പതികള്‍ ജീവിതത്തിലും ഒന്നിക്കാന്‍ ഒരുങ്ങുന്നു; ചിത്രങ്ങള്‍

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘എന്നും സമ്മതം’ എന്ന സീരിയലില്‍ ദമ്പതികളായി അഭിനയിക്കുന്ന അശ്വതിയും രാഹുലുമാണ് ജീവിതത്തിലും ഒന്നിക്കാന്‍ തീരുമാനിച്ചത്.

സീരിയലിലെ ദമ്പതികള്‍ ജീവിതത്തിലും ഒന്നിക്കാന്‍ ഒരുങ്ങുന്നു; ചിത്രങ്ങള്‍

ടെലിവിഷന്‍ സീരിയലില്‍ ദമ്പതികളായി അഭിനയിക്കുന്ന താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്. ശിവാഞ്ജലി, ജീവ്യാ എന്നിങ്ങനെ പ്രേക്ഷകര്‍ ആഘോഷമാക്കിയ താരജോഡിയാണ് അനവധിയാണ്. അത്തരത്തില്‍ സീരിയലില്‍ ദമ്പതികളായി അഭിനയിച്ചവര്‍ ജീവിതത്തിലും ഒന്നിക്കുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘ എന്നും സമ്മതം’ എന്ന സീരിയലില്‍ ദമ്പതികളായി അഭിനയിക്കുന്ന അശ്വതിയും രാഹുലുമാണ് ജീവിതത്തിലും ഒന്നിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അശ്വതിയും രാഹുലും ഒന്നിച്ചുളള ചിത്രങ്ങള്‍ക്കു താഴെ ആരാധകര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

ലക്ഷ്മി, രാഹുല്‍ മാധവ് എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും സീരിയലില്‍ അവതരിപ്പിക്കുന്നത്.ഇവര്‍ ഒന്നിച്ചുളള റീല്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Television actors shares engagement photos