അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തിന് പെൺകുഞ്ഞ് പിറന്നു. രണ്ടാമതും താൻ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ വഴിയാണ് താരം പങ്കുവച്ചത്. ”അവൾ എത്തി, അമ്മയ്ക്കും കുഞ്ഞിനും സുഖം…അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം,” ഇതായിരുന്നു മകളുടെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം അശ്വതി കുറിച്ചത്.
ഏറെ നാളായി തന്റെ രണ്ടാമത്തെ കൺമണിക്കായുളള കാത്തിരിപ്പിലായിരുന്നു അശ്വതിയും കുടുംബവും. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് അശ്വതി. അശ്വതിയുടെ ഭര്‍ത്താവ് ശ്രീകാന്തും മകള്‍ പത്മയുമെല്ലാം എല്ലാവര്ക്കും സുപരിചിതരാണ്.
ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയാണ് അശ്വതിയുടെ പ്രത്യേകത. ‘ഠായില്ലാത്ത മുട്ടായികൾ’ എന്ന അശ്വതിയുടെ പുസ്തകവും ശ്രദ്ധ നേടിയിരുന്നു.
Read More: സുന്ദരിയായി അണിഞ്ഞൊരുങ്ങി അശ്വതി; വളക്കാപ്പ് വീഡിയോ