Latest News

സാരി പ്രണയവുമായി വീണ്ടും സ്വാസിക; പുതിയ ചിത്രങ്ങൾ

കറുപ്പു സാരിയിൽ തീക്ഷ്ണമായ നോട്ടവുമായാണ് സ്വാസികയുടെ ഇരിപ്പ്

swasika, swasika photos, swasika latest photos

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. സ്വാസികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. സാരിയോടുള്ള സ്വാസികയുടെ പ്രണയം പ്രശസ്തമാണ്. ഇത്തവണയും സാരി ചിത്രങ്ങളുമായാണ് സ്വാസിക എത്തുന്നത്.

‘കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്. ‘ഇഷ്ക്’, ‘ഇട്ടിമാണി’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ സ്വാസിക അവതരിപ്പിച്ചിരുന്നു.

നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.

Read more: സ്റ്റെെലിഷായി ബേബി അനിഘ; ചിത്രങ്ങൾ വെെറൽ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Swasika photoshoot pictures

Next Story
വില്ലത്തരം സ്ക്രീനിൽ മാത്രം, ഇവളെനിക്ക് പ്രിയങ്കരി; സ്നേഹചിത്രവുമായി ‘വാനമ്പാടി’ താരങ്ങൾVanambadi stars, suchithra nair, Gouri, Anumol, Padmini
The moderation of comments is automated and not cleared manually by malayalam.indianexpress.com