‘സ്വാമി അയ്യപ്പൻ’ എന്ന സീരിയലിൽ അയ്യപ്പനായി അഭിനയിച്ച തെലുങ്ക് താരം കൗശിക് ബാബു വിവാഹിതനായി. ഹൈദരബാദിലായിരുന്നു വിവാഹ ചടങ്ങുകള്‍ എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കൗശികും ഭവ്യയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
‘സ്വാമി അയ്യപ്പനി’ലൂടെ മലയാളത്തിലും ഏറെ ആരാധകരെ നേടാൻ കൗശികിന് ആയിരുന്നു. ഏതാനും ചില സിനിമകളിലും കൗശിക് അഭിനയിച്ചിരുന്നുവെങ്കിലും ‘സ്വാമി അയ്യപ്പൻ’ നേടിയ ജനപ്രീതി മറ്റൊന്നിലും നേടാൻ ഈ യുവതാരത്തിന് കഴിഞ്ഞിരുന്നില്ല.
Read more: അച്ഛനെ വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു; ഹൃദയം തൊടുന്ന കുറിപ്പുമായി ആര്യ