ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതരികയായും സൂര്യ സജീവമായിരുന്നു. ബിഗ് ബോസിൽ എത്തിയതിനു ശേഷം സൂര്യയുടെ ഐശ്വര്യ റായ്യുടെ ലൂക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇപ്പോഴിതാ, ഐശ്വര്യയെ അനുകരിച്ച് പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സൂര്യ.

വിക്രമും ഐശ്വര്യയും അഭിനയിച്ച രാവൺ എന്ന ചിത്രത്തിലെ ഒരു രംഗമാണ് സൂര്യ അഭിനയിച്ചിരിക്കുന്നത്. “ഐശ്വര്യ എന്റെ പ്രിയപ്പെട്ട നടിയാണ്, അതുകൊണ്ടാണ് അവരുടെ ലുക്ക് അനുകരിക്കുന്നത്, അതിനെ അങ്ങനെ എടുക്കണം’ എന്നും സൂര്യ വീഡിയോക്ക് താഴെ കുറിച്ചിട്ടുണ്ട്.
ബിഗ് ബോസിലെ മറ്റു മത്സരാത്ഥികളുടെ ആരാധകരിൽ നിന്നും മത്സര സമയത്ത് സൂര്യയുടെ ഐശ്വര്യ ലുക്കിനെതിരെ ട്രോളുകളും മറ്റും വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സൂര്യ വീഡിയോയെ ഒരു ആരാധിക ഇഷ്ടം കൊണ്ട് ചെയുന്ന രീതിയിൽ എടുക്കണം എന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
Read more: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം