/indian-express-malayalam/media/media_files/uploads/2023/08/Bigg-Boss-Onam-Special.jpg)
സുരാജും ബോസ്സായ താരങ്ങളും
താരസമ്പന്നമായ നിരവധി പരിപാടികളാണ് ഈ ഓണക്കാലത്ത് മിനിസ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'സുരാജും ബോസ്സായ താരങ്ങളും' എന്ന പരിപാടിയും ഏറെ ശ്രദ്ധ നേടി. നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം ബിഗ്ഗ് ബോസ്സിലെ അഞ്ചുസീസണുകളിലെ പ്രധാന മത്സരാർത്ഥികളും ഒത്തുചേർന്നപ്പോൾ കാഴ്ചക്കാർക്കും അതൊരു ഓണവിരുന്നായി മാറി.
ആട്ടും പാട്ടവും തമാശകളുമൊക്കെയായി കൊച്ചി വാട്ടർ മെട്രോയിൽ സമയം ചെലവഴിച്ച താരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. റോൺസൺ, അഖിൽ മാരാർ, റിയാസ് സലിം, ഋതു മന്ത്ര, റെനീഷ റഹ്മാൻ, അഖിൽ കുട്ടി, ശോഭ വിശ്വനാഥ്, ലക്ഷ്മി ജയൻ, അമൃത സുരേഷ്, രജിത് കുമാർ, സാബുമോൻ, രഞ്ജിനി ഹരിദാസ് എന്നിവരെയും വീഡിയോയിൽ കാണാം.
ആലായാൽ തറ വേണം, പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം താളം പിടിച്ച് രസക്കാഴ്ച ഒരുക്കുന്ന താരങ്ങളെ വീഡിയോയിൽ കാണാം.
ഓഗസ്റ്റ് 29 , തിരുവോണദിനത്തിൽ ഉച്ചക്ക് 1.30 നാണ് 'സുരാജും ബോസ്സായ താരങ്ങളും' എന്ന ഈ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.