രാക്കുയിൽ സീരിയൽ ലൊക്കേഷനിലെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് സുമി റാഷിക്. പരമ്പരയിലെ തന്റെ കല്യാണ വിശേഷങ്ങളാണ് സുമി പുതിയ വീഡിയോയിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘എന്റെ രഹസ്യവിവാഹം ആയിരുന്നു ഹണിമൂൺ രാക്കുയിലിന്റെ സെറ്റിൽ ആഘോഷിച്ചു’വെന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.
സുമിയുടേത് ഇന്റർകാസ്റ്റ് വിവാഹമായിരുന്നു. തന്റെ ഇന്റര്‍കാസ്റ്റ് വിവാഹത്തെക്കുറിച്ച് അടുത്തിടെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സുമി പറഞ്ഞിരുന്നു. ”ഞാന്‍ പുള്ളിക്കാരന്റെ ക്ലാസില്‍ ഡാന്‍സ് പഠിക്കാന്‍ പോയതാണ്. ഒരു ഷോ ചെയ്യാന്‍ വേണ്ടി പുള്ളിയാണ് ഡാന്‍സ് പഠിപ്പിച്ചത്. അങ്ങനെ പഠിച്ച് പഠിച്ച് പ്രണയത്തിലായി. കല്യാണത്തെ പറ്റി പറയുകയാണെങ്കില്‍ അത് ഭയങ്കര രസമാണ്. ആദ്യം രജിസ്റ്റര്‍ മ്യാരേജ് ചെയ്തു. പിന്നെ മിന്ന് കെട്ടി. ശേഷം നിക്കാഹ് നടത്തി. അങ്ങനെ മൂന്ന് കല്യാണമാണ് നടത്തിയത്. എല്ലാ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലും ഉള്ളത് പോലെ വഴക്ക് ഞങ്ങള്‍ക്കിടയിലുമുണ്ട്.”
നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സുമി റാഷിക്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തിയിലെ ജയന്തി എന്ന കോമഡി ടച്ചുള്ള കഥാപാത്രം സുമിക്ക് ഏറെ പ്രേക്ഷകരെ നേടിക്കൊടുത്തിട്ടുണ്ട്. ചെമ്പരത്തിക്ക് പിന്നാലെയാണ് രാക്കുയിലിലേക്കും സുമി എത്തിയത്. സീരിയലിലെ സുമിയുടെ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.
Read More: എന്റെ വിജയത്തിനും സന്തോഷത്തിനും പിന്നിലെ ശക്തി; അമ്മയ്‌ക്കൊപ്പുള്ള ചിത്രവുമായി ലക്ഷ്മി നക്ഷത്ര