/indian-express-malayalam/media/media_files/uploads/2023/09/Mohanlal.jpg)
മോഹൻലാലിനൊപ്പം സുചിത്ര
'വാനമ്പാടി' എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നർത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണിൽ മത്സരാർത്ഥിയായും സുചിത്ര എത്തിയിരുന്നു.
മോഹൻലാൽ നായകനാവുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'മലൈക്കോട്ടൈ വാലിബൻ' റിലീസിനായി കാത്തിരിക്കുകയാണ് സുചിത്ര. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ സുചിത്രയും അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിനു ശേഷം വീണ്ടും മോഹൻലാലിനെ കണ്ടപ്പോൾ പകർത്തിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് സുചിത്ര ഇപ്പോൾ.
മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ച് മുൻപ് ബിഹൈൻഡ് വുഡിനു നൽകിയ അഭിമുഖത്തിൽ സുചിത്ര സംസാരിച്ചിരുന്നു. "ചിത്രത്തിൽ എന്റെ എല്ലാ സീനുകളും ലാലേട്ടനൊപ്പമായിരുന്നു. എനിക്ക് ആ ചിത്രത്തിൽ പുരാണത്തിലേതു പോലുള്ള ഗെറ്റപ്പാണ്. പതിനഞ്ചു ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. രാജസ്ഥാനിൽ ആയിരുന്നു ഷൂട്ട്. തണുപ്പ് കാരണം എനിക്ക് ഡയലോഗുകൾ ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. ഷൂട്ടിനിടയിൽ പൊടിയടിച്ചിട്ട് ലാലേട്ടന് വയ്യാതായി. നല്ല പൊടിക്കാറ്റായിരുന്നു. അദ്ദേഹത്തിന് ചെസ്റ്റ് ഇൻഫെക്ൻ വന്നു. മൂന്നു ദിവസം ബ്രേക്ക് എടുത്ത് ലാലേട്ടൻ സെറ്റിൽ വന്നത് മൂടി പുതച്ചാണ്. പക്ഷേ ഷൂട്ട് തുടങ്ങുമ്പോൾ വയ്യാതിരുന്ന ആളാണോ ഈ നിൽക്കുന്നത് എന്നു തോന്നുന്നതു പോലെയാണ് അഭിനയം," സുചിത്രയുടെ വാക്കുകളിങ്ങനെ.
കൃഷ്ണകൃപാസാഗരം സീരിയലിൽ ദേവിവേഷം ചെയ്തുകൊണ്ടാണ് സുചിത്ര അഭിനയരംഗത്തെത്തിയത്. വന്നത്. വാനമ്പാടി സീരിയലിൽ പപ്പി എന്ന കഥാപാത്രത്തിലൂടെയാണ് സുചിത്രയ്ക്ക് പ്രേക്ഷക സ്വീകാര്യത ലഭിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.