സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് സുബി സുരേഷ്. അടുത്തിടെ അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ പരിപാടിയിൽ സുബി അതിഥിയായി എത്തിയിരുന്നു. സുബിക്കൊപ്പം സഹോദരൻ എബിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
പരിപാടിയിൽ സുബി സുരേഷ് കല്യാണം കഴിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് എംജി ചോദിച്ചിരുന്നു. സുബി കല്യാണം കഴിക്കാത്തതിന്റെ കാരണം സഹോദരൻ പറയട്ടെയെന്നാണ് എംജി പറഞ്ഞത്. ”കല്യാണം കഴിക്കാന്‍ വേണ്ടി എല്ലാം റെഡിയാണ്. പുള്ളിക്കാരിയുടെ സമ്മതം മാത്രം മതി. ബാക്കിയെല്ലാം റെഡിയാണ്. നാളെ കല്യാണം നടത്തണമെന്നു പറഞ്ഞാലും അച്ഛനും അമ്മയും ഞാനുമടക്കം എല്ലാവരും റെഡിയാണ്,” സഹോദരന്‍ എബി പറഞ്ഞു.
പിന്നെ എന്താണ് കാരണമെന്ന് എംജി സുബിയോട് ചോദിച്ചു. പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് ഇപ്പോള്‍ ആരോടും പ്രണയം വരുന്നില്ല. കോമഡി ചെയ്ത് പ്രണയത്തിന്റെ ക്ലച്ച് അടിച്ച് പോയെന്നാണ് തോന്നുന്നതെന്നും സുബി പറഞ്ഞു. സുബിക്ക് പ്രണയിച്ച് വിവാഹം കഴിക്കണമെങ്കില്‍ അല്ലെങ്കില്‍ അറേഞ്ച്ഡ് മ്യാരേജ് എങ്ങനെയും ആവാമെന്നും പുള്ളിക്കാരിയുടെ ഇഷ്ടമാണെന്നും സഹോദരന്‍ പറഞ്ഞു. ഇതിന് വീട്ടിൽനിന്നും വിവാഹത്തിന് തനിക്ക് ഫുള്‍ സ്വാതന്ത്ര്യവും തന്നിട്ടുണ്ടെന്നാണ് സുബി വ്യക്തമാക്കിയത്.
വിവാഹം കഴിക്കാൻ പോകുന്ന ആൾ എങ്ങനെയായിരിക്കണമെന്നും സുബി പരിപാടിയിൽ പറയുന്നുണ്ട്. നട്ടെല്ലോട് കൂടി നില്‍ക്കുന്ന ഒരാളായിരിക്കണം, ഭാര്യയുടെ ചിലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കരുത്, സ്‌നേഹിക്കണം ആളാവണമെന്നും സുബി പറഞ്ഞു.
Read More: ഞാനൊരു കുഞ്ഞ് വീട് വാങ്ങി; സന്തോഷവാർത്ത അറിയിച്ച് അമൃത സുരേഷ്