Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

എന്റെ പ്രേമങ്ങളെല്ലാം പൊളിക്കുന്ന ആൾ; സുബി

“ഞാനൊരു നാലു ദിവസം പ്രേമിച്ചു തുടങ്ങുമ്പോൾ അഞ്ചാമത്തെ ദിവസം എനിക്കു തോന്നും ഇതെന്റെ അമ്മയ്ക്ക് എവിടുന്നോ മനസ്സിലായിട്ടുണ്ടല്ലോ എന്ന്”

Subi Suresh, Subi Suresh family, Subi Suresh covid experience, Subi Suresh video, Subi Suresh photos, Subi Suresh youtube Channel, സുബി സുരേഷ്, Indian express malayalam, IE malayalam

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സുബി സുരേഷ്. സോഷ്യൽ മീഡിയയിലും സുബി ഏറെ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയും സുബി വിശേഷങ്ങൾ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. അമ്മയ്ക്ക് ഒപ്പമുള്ള സുബിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

ചിരിയും തമാശയുമൊക്കെയായി അമ്മയോട് സംസാരിക്കുകയാണ് സുബി വീഡിയോയിൽ. “എന്റെ അടുത്ത സുഹൃത്താണ് അമ്മ. എന്റെ നട്ടെല്ല്. മുൻപ് എനിക്ക് കൊച്ചിൻ ഹാർമണി എന്ന ഡാൻസ് ഗ്രൂപ്പ് ഉണ്ടായിരുന്നു. ആയിരത്തോളം സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ സ്റ്റേജ് പ്രോഗ്രാമുകളെല്ലാം കോർഡിനേറ്റ് ചെയ്യുന്നത് അമ്മയാണ്. പക്ഷേ ആ തിരക്കിനൊക്കെ ഇടയിലും എന്റെ പ്രോഗ്രാം തുടങ്ങുമ്പോൾ എവിടെ നിന്നെങ്കിലും അമ്മ ഓടിവന്ന് സ്റ്റേജിന്റെ മുന്നിൽ കാണും,” സുബി പറയുന്നു.

“അമ്മയോട് കള്ളമൊന്നും പറയാൻ പറ്റില്ല എന്നതാണ് മറ്റൊരു കാര്യം.എന്റെ കള്ളത്തരങ്ങളെല്ലാം അമ്മ പെട്ടെന്ന് കണ്ടുപിടിക്കും. എനിക്ക് എപ്പോഴെങ്കിലും ചെറിയ പ്രേമം ഒക്കെ തോന്നിയാൽ അമ്മ അത് പെട്ടെന്ന് കണ്ടുപിടിക്കും, അതൊക്കെ പൊളിക്കും. ” ചിരിയോടെ സുബി പറയുന്നു.

“എങ്ങനെയാ അമ്മ കണ്ടുപിടിക്കുന്നത് എന്നെനിക്കറിയില്ല. ഞാനൊരു നാലു ദിവസം പ്രേമിച്ചു തുടങ്ങുമ്പോൾ അഞ്ചാമത്തെ ദിവസം എനിക്കു തോന്നും ഇതെന്റെ അമ്മയ്ക്ക് എവിടുന്നോ മനസ്സിലായിട്ടുണ്ടല്ലോ എന്ന്.”

“ഞാൻ പ്രേമം പൊളിച്ചതുകൊണ്ടാണ് നിന്റെ കല്യാണം നടക്കാത്തത് എന്നു ഇനി പറയരുത്‌ട്ടോ,” എന്നായിരുന്നു സുബിയുടെ സംസാരം കേട്ടു നിന്ന അമ്മയുടെ രസകരമായ മറുപടി. ഏയ്, അതെനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ എന്ന് സുബി തിരുത്തുന്നു.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല.

അടുത്തിടെ, കോവിഡ് ബാധിതയായ സുബി തന്റെ ക്വാറന്റൈൻകാല അനുഭവങ്ങൾ പങ്കുവച്ച വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more: ഇപ്പോള്‍ ചിരിക്കാം, പക്ഷേ അന്ന് ചിരി വന്നില്ല; കോവിഡ് അനുഭവം പറഞ്ഞു സുബി, വീഡിയോ‌

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Subi suresh about her mother video

Next Story
ചേച്ചിയേക്കാൾ സുന്ദരി അമ്മ? റിമിയോട് ആരാധകർrimi tomy, artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express